Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

കനത്ത മഴ: ക്രൈസ്തവ ആശ്രമത്തില്‍ മണ്ണിടിച്ചില്‍ ദുരന്തം; പ്രാര്‍ഥനയ്ക്കിടെ 14 പേര്‍ക്ക് ദാരുണ മരണം. മലനിരകളില്‍ സ്ഥിതിചെയ്യുന്ന ആശ്രമത്തില്‍ രോഗബാധിതര്‍ക്കായി പ്രത്യേക പ്രാര്‍ഥന നടക്കുന്നതിനിടെ ചെളിയും കല്ലുകളും ഇടിഞ്ഞു വീണായിരുന്നു ദുരന്തം

Sathyam Online 1 week ago

ആഡിസ് അബാബ: എത്യോപ്യയില്‍ ക്രൈസ്തവ ആശ്രമത്തില്‍ മണ്ണിടിഞ്ഞ് 14 വിശ്വാസികള്‍ മരിച്ചു. രാജ്യത്തിന്റെ വടക്ക് അംഹാരയില്‍ എത്യോപ്യന്‍ ഓര്‍ത്തഡോക്‌സ് സഭയ്ക്കു കീഴിലുള്ള സെന്റ് മേരീസ് തീര്‍ഥാടന കേന്ദ്രത്തില്‍ തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.


കനത്ത മഴയാണ് ദുരന്തത്തിനു കാരണമെന്ന് എത്യോപ്യന്‍ അധികൃതര്‍ അറിയിച്ചു. മലനിരകളില്‍ സ്ഥിതിചെയ്യുന്ന ആശ്രമത്തില്‍ രോഗബാധിതര്‍ക്കായി പ്രത്യേക പ്രാര്‍ഥന നടക്കുന്നതിനിടെ ചെളിയും കല്ലുകളും ഇടിഞ്ഞു വീഴുകയായിരുന്നു.


ഏഴു പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. ഇതില്‍ അഞ്ചു പേരുടെ നില ഗുരുതരമാണ്. മരച്ചതില്‍ 11 പേരെ ആശ്രമത്തില്‍ തന്നെ അടക്കം ചെയ്തു. മറ്റുള്ളവരുടെ മൃതദേഹങ്ങള്‍ സ്വദേശങ്ങളിലേക്കു കൊണ്ടുപോയി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Sathyam Online