Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

കനത്ത മഴ; മഹാരാഷ്ട്രയിലെ എല്‍പിജി പ്ലാന്റില്‍ വെള്ളം കയറി, 3000 സിലിണ്ടറുകള്‍ കൂട്ടത്തോടെ ഒഴുകിപോയി

Sathyam Online 4 months ago

മുംബൈ: കനത്ത മഴയെ തുടർന്ന് മഹാരാഷ്ട്രയിലെ എല്‍പിജി പ്ലാന്റില്‍ വെള്ളം കയറി. ഇതിനുപിന്നാലെ പ്ലാന്റില്‍ സൂക്ഷിച്ചിരുന്ന 3000 സിലിണ്ടറുകള്‍ ഒഴുകിപോയി.

ഒഴുകിയെത്തുന്ന സിലിണ്ടറുകളില്‍ തൊടരുതെന്ന് അധികൃതർ മുന്നറിയിപ്പ് നല്‍കി. റായ്ഗഡ് ജില്ലയിലെ എച്ച്‌പിസിഎല്‍ പാതല്‍ഗംഗ ബോട്ട്‌ലിങ് പ്ലാന്റിലാണ് വെള്ളം കയറിയത്.

സിലിണ്ടർ വീട്ടിലേക്കോ മറ്റോ കൊണ്ടുപോകരുതെന്ന് റായ്ഗഡ് ജില്ലാ കളക്ടർ കിഷൻ ജാവാലെ ജനങ്ങളോട് അഭ്യർത്ഥിച്ചു.

നദിയിലേക്ക് ഒഴുകിയെത്തിയ സിലിണ്ടറുകളില്‍ വാതകം നിറച്ചിട്ടുണ്ടോ, അവ സുരക്ഷിതമായ നിലയിലാണോ എന്ന് വ്യക്തമല്ല. അതിനാല്‍ നദികളിലോ പരിസരത്തോ ഏതെങ്കിലും എല്‍പിജി സിലിണ്ടറുകള്‍ കണ്ടാല്‍ ഉടൻ വിവരമറിയിക്കണം.

സിലിണ്ടറുകള്‍ ബന്ധപ്പെട്ട പൊതുസ്ഥാപനങ്ങള്‍ക്കോ കമ്പനിക്കോ കൈമാറാൻ ജനങ്ങള്‍ സഹകരിക്കണമെന്നും നിർദേശമുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Sathyam Online