
തൃശൂർ: കനത്ത മഴയില്‍ തൃശൂർ ജില്ലയില്‍ പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി. ഗുരുവായൂർ മമ്മിയൂരിലും തൃശൂർ നഗരത്തില്‍ ചെട്ടിയങ്ങാടിയിലും കനത്ത വെള്ളക്കെട്ട് അനുഭവപ്പെട്ടു.
നാട്ടിക ഗണേശമംഗലത്ത് കടല്‍ കയറി. അതിരപ്പിള്ളിയില്‍ വെള്ളച്ചാട്ടം നിറഞ്ഞു. അന്തിക്കാട്-കാഞ്ഞാണി പിഡബ്ല്യുഡി റോഡില്‍ കടകളിലേക്ക് വെള്ളം കയറി. പുലർച്ചെയാരംഭിച്ച മഴ ശക്തമായി തുടരുകയാണ്.
