Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

കഞ്ചാവും എംഡിഎംഎയുമായി യുവാവ് പൊലീസ് കസ്റ്റഡിയില്‍

Sathyam Online 1 week ago

കുന്നംകുളം: കഞ്ചാവും എംഡിഎംഎയുമായി യുവാവിനെ കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു. ചെമ്മണ്ണൂർ പാനപ്പറമ്പ് മമ്പറമ്പത്ത് വീട്ടില്‍ മുകേഷ് (25) ആണ് അറസ്റ്റിലായത്.

വ്യാഴം രാവിലെ ആറിന് പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ മുകേഷിന്റെ വീട്ടില്‍ നിന്ന് 9.63 ഗ്രാം എംഡിഎംഎയും 250 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.

സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഉള്‍പ്പെടെ കഞ്ചാവും എംഡിഎയും എത്തിക്കുന്ന ലഹരി മാഫിയ സംഘത്തിലെ പ്രധാന കണ്ണിയാണ് മുകേഷെന്ന് പൊലീസ് പറഞ്ഞു.

ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും കുന്നംകുളം പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Sathyam Online