Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കാണ്‍പൂരില്‍ പൊലീസുകാര്‍ കൊല്ലപ്പെട്ട സംഭവം: ഉത്തര്‍പ്രദേശിലെ ഗുണ്ടാരാജിന് തെളിവെന്ന്  രാഹുല്‍ ഗാന്ധി

കാണ്‍പൂരില്‍ പൊലീസുകാര്‍ കൊല്ലപ്പെട്ട സംഭവം: ഉത്തര്‍പ്രദേശിലെ ഗുണ്ടാരാജിന് തെളിവെന്ന് രാഹുല്‍ ഗാന്ധി

Sathyam Online 6 years ago

ന്യൂഡെല്‍ഹി: കാണ്‍പൂരില്‍ പൊലീസുകാര്‍ കൊല്ലപ്പെട്ട സംഭവം ഉത്തര്‍പ്രദേശിലെ ഗുണ്ടാരാജിന് തെളിവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പൊലീസുകാര്‍ക്ക് പോലും സുരക്ഷയില്ലാത്തപ്പോള്‍ പൊതുജനങ്ങള്‍ക്ക് എങ്ങനെയാണ് സുരക്ഷ ലഭിക്കുന്നതെന്നും രാഹുല്‍ ചോദിച്ചു. ട്വിറ്ററിലൂടെയാണ് രാഹുലിന്റെ പ്രതികരണം.

ആക്രമണത്തില്‍ കൊല്ലപ്പെട്ട രക്തസാക്ഷികളുടെ കുടുംബങ്ങള്‍ക്ക് രാഹുല്‍ അനുശോചനം അറിയിച്ചു. പരുക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. പൊലീസുകാര്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്താഭാഗവും അദ്ദേഹം ട്വീറ്റ് ചെയ്തു. നേരത്തേ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് അനുശോചനം അറിയിച്ചിരുന്നു.

സംഭവത്തില്‍ കുറ്റക്കാര്‍ക്കെത്തിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും പ്രിയങ്ക മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് ആവശ്യപ്പെട്ടു.

ഉത്തര്‍പ്രദേശില്‍ ഗുണ്ടാ സംഘം നടത്തിയ വെടിവയ്പില്‍ എട്ട് പൊലീസുകാരാണ് കൊല്ലപ്പെട്ടത്. 12ഓളം പൊലീസുകാര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. 2001ല്‍ ശിവ്ലി പൊലീസ് സ്റ്റേഷനില്‍ വച്ച്‌ മുന്‍ മന്ത്രി സന്തോഷ് ശുക്ലയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ വികാസ് ദുബേയ്ക്ക് വേണ്ടിയുള്ള റെയ്ഡിനിടെയായിരുന്നു വെടിവയ്പ്. ഡിവൈഎസ്പി ദേവേന്ദ്ര മിശ്രയും വെടിവയ്പില്‍ കൊല്ലപ്പെട്ടു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Sathyam Online