
കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ പഴങ്ങള്‍, പച്ച ഇലക്കറികള്‍, ധാന്യങ്ങള്‍, ഒലിവ് ഓയില്‍, കൊഴുപ്പുള്ള മത്സ്യം എന്നിവ അടങ്ങിയ സമീകൃതാഹാരം ശീലമാക്കുക.
കൊഴുപ്പ്, അമിതമായ ഉപ്പ്, പഞ്ചസാര, മദ്യം എന്നിവ ഒഴിവാക്കുന്നത് കരളിന്റെ പ്രവർത്തനം സുഗമമാക്കാൻ സഹായിക്കും.
പച്ചക്കറികള്‍: ബ്രൊക്കോളി, കാബേജ്, കോളിഫ്ലവർ പോലുള്ള ക്രൂസിഫറസ് പച്ചക്കറികള്‍ കരളിലെ എൻസൈമുകളെ സംരക്ഷിക്കുന്നു.
ആരോഗ്യകരമായ കൊഴുപ്പുകള്‍: ഒലിവ് ഓയില്‍, വാല്‍നട്ട്, അവോക്കാഡോ എന്നിവ കരളിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്നു.
ഗ്രീൻ ടീ: ആന്റിഓക്‌സിഡന്റുകളാല്‍ സമ്പന്നമായ ഗ്രീൻ ടീ കരളിനെ വീക്കത്തില്‍ നിന്നും കൊഴുപ്പ് അടിഞ്ഞുകൂടുന്നതില്‍ നിന്നും സംരക്ഷിക്കുന്നു.
മഞ്ഞള്‍: ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുള്ള മഞ്ഞള്‍ കരളിന്റെ കോശങ്ങളെ സംരക്ഷിക്കാൻ ഉത്തമമാണ്.
വെളുത്തുള്ളി: ശരീരത്തിലെ വിഷാംശം പുറന്തള്ളാൻ കരളിനെ സഹായിക്കുന്ന എൻസൈമുകളെ സജീവമാക്കും.
