Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

കര്‍ണാടക മന്ത്രിസഭയില്‍ കുടുംബാധിപത്യം തുടര്‍ന്ന് കോണ്‍ഗ്രസ്. മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും കോണ്‍ഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാര്‍ജുൻ ഖാര്‍ഗെയുടെയും മക്കള്‍ മന്ത്രിസഭയില്‍ ഇടംപിടിച്ചു. ശേഷിക്കുന്ന മന്ത്രിമാരുടെ കാര്യത്തില്‍ ഡല്‍ഹിയില്‍ ചര്‍ച്ചകള്‍ തുടരും

Sathyam Online 4 months ago

ബംഗളൂരു: കർണാടക മന്ത്രിസഭയില്‍ കുടുംബാധിപത്യം തുടർന്ന് കോണ്‍ഗ്രസ്. സ്ഥാനമൊഴിഞ്ഞ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും കോണ്‍ഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെയും മക്കള്‍ മന്ത്രിസഭയില്‍ ഇടംപിടിച്ചു.

സിദ്ധരാമയ്യയുടെ മകൻ യതീന്ദ്രയും മല്ലികാർജുൻ ഖാർഗെയുടെ മകൻ പ്രിയങ്ക്‌ ഖാർഗെയുമാണ് ഡി കെ ശിവകുമാറിന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയത്.

ഡല്‍ഹിയില്‍ ഹൈക്കമാൻഡുമായി നടത്തിയ ചർച്ചയിലാണ്‌ മന്ത്രിമാരുടെ കാര്യത്തില്‍ ധാരണയായത്‌.

12 വീതം വിശ്വസ്‌തരുടെ പേരുകളാണ്‌ ശിവകുമാറും സിദ്ധരാമയ്യയും മുന്നോട്ടുവെച്ചത്‌. ശേഷിക്കുന്ന മന്ത്രിമാരുടെ കാര്യത്തില്‍ ഡല്‍ഹിയില്‍ ചർച്ചകള്‍ തുടരും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Sathyam Online