Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

കര്‍ണാടകയില്‍ തീര്‍ത്ഥാടനത്തിന് പോയ ഫുഡ് ഡെലിവറി ആപ്പ് ജീവനക്കാരുടെ വാഹനം ലോറിയുമായി നേര്‍ക്കുനേര്‍ കൂട്ടിയിടിച്ച്‌ ആറ് പേര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു! ഡ്രൈവര്‍ ഉള്‍പ്പെടെയുള്ള യുവാക്കള്‍ക്ക് ദാരുണാന്ത്യം; മൂന്ന് പേര്‍ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍

Sathyam Online 3 months ago

ഉത്തര കന്നഡ: കര്‍ണാടകയിലെ ഉത്തര കന്നഡ ജില്ലയിലുണ്ടായ വാഹനാപകടത്തില്‍ ആറുപേര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. മൂന്നുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.


ബെംഗളൂരുവില്‍ നിന്ന് ഏകദേശം 450 കിലോമീറ്റര്‍ അകലെ യെല്ലാപൂര്‍ താലൂക്കിലെ അരബൈല്‍ ഘട്ടിലുള്ള ബല്‍ഗാറിന് സമീപം ബുധനാഴ്ച അര്‍ദ്ധരാത്രിയോടെ ഒരു ലോറിയും ഇവര്‍ സഞ്ചരിച്ചിരുന്ന യാത്രാവാഹനവും തമ്മില്‍ നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു. മരിച്ചവരെല്ലാം ധാര്‍വാഡ് സ്വദേശികളാണ്.


പ്രമുഖ ഫുഡ് ഡെലിവറി ആപ്പിലെ പാര്‍ട്ട് ടൈം ജീവനക്കാരായ ഇവര്‍ ഹുബ്ലി-ധാര്‍വാഡ് മേഖലയിലാണ് ജോലി ചെയ്തിരുന്നത്. പ്രശസ്ത തീര്‍ത്ഥാടന കേന്ദ്രമായ ധര്‍മ്മസ്ഥലയിലേക്കും മറ്റ് ക്ഷേത്രങ്ങളിലേക്കും പോകുംവഴിയാണ് ഇവരുടെ വാഹനം അപകടത്തില്‍പ്പെട്ടത്.

ബസവരാജ് (48), അഭിഷേക് ഈശ്വര്‍ (28), അക്ഷയ് (26), അഭിഷേക് (26), മഞ്ജുനാഥ് ചുലാകി (32), വാഹനമോടിച്ചിരുന്ന ഡ്രൈവര്‍ സഞ്ജീവ് അംഗഡി (33) എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.


പോലീസിന്റെ പ്രാഥമിക വിവരങ്ങള്‍ പ്രകാരം, ബുധനാഴ്ച രാത്രി 11 മണിയോടെയാണ് ഇവര്‍ ധാര്‍വാഡില്‍ നിന്നും ധര്‍മ്മസ്ഥലയിലേക്ക് യാത്ര തിരിച്ചത്. അരബൈല്‍ ഘട്ടിലെ കനത്ത വളവുകള്‍ നിറഞ്ഞ ബല്‍ഗാറില്‍ എത്തിയപ്പോള്‍ എതിരെ വന്ന ലോറിയുമായി യാത്രാവാഹനം അതിശക്തമായി ഇടിക്കുകയായിരുന്നു.


ഇടിയുടെ ആഘാതത്തില്‍ വാഹനം പൂര്‍ണ്ണമായും തകര്‍ന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മറ്റ് മൂന്ന് പേരെ ഉടന്‍ തന്നെ അടുത്തുള്ള പ്രാദേശിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇവര്‍ ഇപ്പോള്‍ തീവ്രപരിചരണ വിഭാഗത്തില്‍ അടിയന്തിര ചികിത്സയിലാണ്. സംഭവസ്ഥലത്തെത്തിയ യെല്ലാപൂര്‍ പോലീസ് അപകടവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്യുകയും മേല്‍നടപടികള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Sathyam Online