Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

കര്‍ണാടകയില്‍ വൻ രാസവാതക ചോര്‍ച്ച: ഫാക്ടറിയിലുണ്ടായ അപ്രതീക്ഷിത വിഷവാതക ചോര്‍ച്ചയില്‍ ശ്വാസംമുട്ടി മൂന്ന് ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം, രണ്ടുപേര്‍ തീവ്രപരിചരണ വിഭാഗത്തില്‍; സംഭവം യാദ്ഗിര്‍ വ്യവസായ മേഖലയില്‍

Sathyam Online 2 weeks ago

യാദ്ഗിര്‍: കര്‍ണാടകയിലെ യാദ്ഗിര്‍ ജില്ലയിലുള്ള കഡേച്ചൂര്‍-ബഡിയാല വ്യവസായ മേഖലയിലെ ഫാക്ടറിയില്‍ രാസവാതകം ചോര്‍ന്ന് മൂന്ന് തൊഴിലാളികള്‍ മരിച്ചു.

രണ്ടുപേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.


ബുധനാഴ്ച പുലര്‍ച്ചെയോടെയായിരുന്നു അപകടം. ഫാക്ടറിക്കുള്ളില്‍ ഉണ്ടായ അപ്രതീക്ഷിത രാസവാതക ചോര്‍ച്ചയെ തുടര്‍ന്ന് ജോലിയിലുണ്ടായിരുന്ന തൊഴിലാളികള്‍ക്ക് ശ്വാസംമുട്ടല്‍ അനുഭവപ്പെടുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.


മരിച്ച മൂന്നുപേരും ഇതരസംസ്ഥാന തൊഴിലാളികളാണ്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട മറ്റ് തൊഴിലാളികളെ ഉടന്‍തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെക്കുറിച്ച്‌ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Sathyam Online