Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

കസൗലി കാട്ടുതീ: സുഖ്‌ന തടാകത്തില്‍ നിന്ന് വെള്ളമെത്തിച്ച്‌ വ്യോമസേന; തീ നിയന്ത്രണവിധേയം

Sathyam Online 1 week ago

ഷിംല: ഹിമാചല്‍ പ്രദേശിലെ സോലന്‍ ജില്ലയിലുള്ള കസൗലിയില്‍ പടര്‍ന്നുപിടിച്ച വന്‍ കാട്ടുതീ അണയ്ക്കാന്‍ വന്‍ സജ്ജീകരണങ്ങളുമായി ഇന്ത്യന്‍ വ്യോമസേന.

കസൗലിയിലെ ഗില്‍ബെര്‍ട്ട് ട്രെയില്‍, അപ്പര്‍ മാള്‍ മേഖലകളില്‍ കഴിഞ്ഞ 15 മണിക്കൂറിലധികമായി ആളിക്കത്തുന്ന തീ നിയന്ത്രണവിധേയമാക്കാന്‍ വ്യോമസേനയുടെ ഹെലികോപ്റ്ററുകള്‍ ആകാശത്തുനിന്ന് വെള്ളം വര്‍ഷിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.


ചൊവ്വാഴ്ച ഉച്ചയ്ക്ക് 3 മണിയോടെയാണ് കസൗലിയിലെ വനമേഖലയില്‍ തീപിടിത്തമുണ്ടായത്. ശക്തമായ കാറ്റും വരണ്ട കാലാവസ്ഥയും കാരണം തീ അതിവേഗം മലയോര മേഖലയിലാകെ പടരുകയായിരുന്നു. ദുര്‍ഘടമായ മലനിരകളില്‍ തീയണയ്ക്കാന്‍ വ്യോമസേന അതീവ സങ്കീര്‍ണ്ണമായ 'ബാംബി ബക്കറ്റ്' സംവിധാനമാണ് ഉപയോഗിക്കുന്നത്.


ഹെലികോപ്റ്ററുകള്‍ക്ക് താഴെ പ്രത്യേകമായി ഘടിപ്പിക്കുന്ന വലിയ താല്‍ക്കാലിക സംഭരണിയാണിത്. ചണ്ഡീഗഢിലെ പ്രശസ്തമായ സുഖ്ന തടാകത്തില്‍ നിന്നാണ് ഹെലികോപ്റ്ററുകള്‍ ഈ ബക്കറ്റുകളില്‍ വെള്ളം ശേഖരിക്കുന്നത്.

'ഇന്നലെ വൈകുന്നേരം 5 മണി മുതല്‍ രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ വ്യോമസേന കസൗലിയില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. 15-ലധികം തവണകളായി 40,000 ലിറ്ററിലധികം വെള്ളമാണ് ഇതുവരെ തീപിടിച്ച മേഖലകളില്‍ വ്യോമസേന ഹെലികോപ്റ്ററുകള്‍ വര്‍ഷിച്ചത്.' ഇന്ത്യന്‍ വ്യോമസേന അറിയിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Sathyam Online