Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

കാട്ടാനകളെ ഭയന്ന് കുട്ടികളെ വിടാൻ രക്ഷിതാക്കള്‍ മടിക്കുന്ന സ്‌കൂള്‍ കോട്ടയത്ത്. കൊമ്പുകുത്തി ഗവ. ട്രൈബല്‍ ഹൈസ്കൂളിന്റെ നിലനില്‍പ്പ് തന്നെ ഭീഷണിയാകുന്നു. ഇരുനൂറിലധികം വിദ്യാര്‍ത്ഥികള്‍ പഠിച്ചിരുന്ന സ്കൂളില്‍ ഇന്നുള്ളത് 93 വിദ്യാര്‍ത്ഥികള്‍ മാത്രം. പലരും വന്യമൃഗ ശല്യം ഭയന്നു മറ്റ് സ്കൂളുകളിലേക്ക് മാറി. പുതുതായി വിദ്യാര്‍ത്ഥികളെ ഇവിടേക്ക് ചേര്‍ക്കാനും രക്ഷിതാക്കള്‍ മടിക്കുന്നു

Sathyam Online 4 months ago

കോട്ടയം : നാളെ വേനലവധി കഴിഞ്ഞു സ്കൂള്‍ തുറക്കുന്നത് ആഘോഷമാക്കാൻ ഒരുങ്ങുകയാണ് നാടെങ്ങും. കാട്ടാനകളെ ഭയന്ന് കുട്ടികളെ വിടാൻ രക്ഷിതാക്കള്‍ മടിക്കുന്ന സ്‌കൂള്‍ ഉണ്ട് കോട്ടയത്ത്.

വന്യമൃഗ ഭീഷണിയില്‍ ജില്ലയിലെ ഏക ട്രൈബല്‍ ഹൈസ്കൂളായ കോരുത്തോട് കൊമ്പുകുത്തി ഗവ. ട്രൈബല്‍ ഹൈസ്കൂളിന്റെ നിലനില്‍പ്പ് തന്നെ ആശങ്കയിലാണ്.

പുതിയ അധ്യയന വർഷം ആരംഭിക്കാനിരിക്കെ, സ്കൂള്‍ പാത സുരക്ഷിതമാക്കണമെന്ന ആവശ്യവുമായി അധികൃതരും നാട്ടുകാരും രംഗത്തുണ്ട്.

മുണ്ടക്കയത്തിനടുത്ത് കാടിനു നടുവില്‍ ഒറ്റപ്പെട്ട ഗ്രാമമാണ് കൊമ്പുകുത്തി. ഒരു സൈഡ് വനവും മറ്റൊരു സൈഡ് റബർ എസ്റ്റേറ്റും അതിനിടയില്‍ 450 ഓളം ട്രൈബല്‍ കുടുംബങ്ങളും വസിക്കുന്ന പ്രദേശം.

കാട്ടാന അടക്കമുള്ള വന്യമൃഗങ്ങളുടെ സ്ഥിരം സാന്നിധ്യമാണ് വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ആശങ്കയില്‍ ആക്കുന്നത്.

ചെന്നാപ്പാറ, മതമ്പ എന്നീ എസ്റ്റേറ്റ് മേഖലകളെ തൊഴിലാളികളുടെയും സാധാരണക്കാരുടെയും കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. എന്നാല്‍, എസ്റ്റേറ്റ് പാതയില്‍ നിന്നും കൊമ്പ് കുത്തിയിലേക്കുള്ള വഴിയില്‍ കാട്ടാനകളുടെ സാന്നിധ്യം വളരെ ആശങ്ക ഉണ്ടാക്കുന്നതാണ്.

കുട്ടികളുടെ യാത്രയ്ക്ക് ഇത് വലിയ സുരക്ഷ ഭീഷണിയാണ് ഉണ്ടാക്കുന്നത്. കഴിഞ്ഞ അധ്യയന വർഷം വിദ്യാർത്ഥികള്‍ സഞ്ചരിച്ചിരുന്ന ജീപ്പിന് നേരെ ഒറ്റയാൻ പാഞ്ഞെടുത്ത സംഭവം ഉണ്ടായിരുന്നു. ഭാഗ്യം കൊണ്ടാണ് വിദ്യാർഥികള്‍ രക്ഷപെട്ടെത്.

വന്യമൃഗ ശല്യം ഭയന്നു മേഖലയിലെ നിരവധി കുടുംബങ്ങളാണ് മറ്റ് സ്ഥലങ്ങളിലേക്ക് മാറിപ്പോയത്. ഇതോടൊപ്പം രക്ഷിതാക്കള്‍ കുട്ടികളെ മറ്റ് സ്കൂളുകളിലേക്ക് അയയ്ക്കാനും തുടങ്ങി.

എസ്‌എസ്‌എല്‍സി പരീക്ഷയില്‍ ഇക്കുറി 100% വിജയമാണ് സ്കൂള്‍ നേടിയത്. മുൻകാലങ്ങളില്‍ 200 ഓളം വിദ്യാർത്ഥികള്‍ ഉണ്ടായിരുന്ന സ്കൂളില്‍ ഇന്ന് വെറും 93 വിദ്യാർത്ഥികള്‍ മാത്രമേ ഉള്ളൂ. ഓരോ വർഷവും വിദ്യാർഥികളുടെ എണ്ണം കുറഞ്ഞുവരുന്നു.

സ്കൂളിലേക്ക് വിദ്യാർത്ഥികള്‍ വരുന്നതും മടങ്ങി പോകുന്നതുമായ സമയങ്ങളില്‍ വനംവകുപ്പിന്റെ പ്രത്യേക പട്രോളിങ് വേണമെന്ന് ആവശ്യമാണ് സ്കൂള്‍ അധികൃതരും രക്ഷിതാക്കളും ആവശ്യപ്പെടുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Sathyam Online