Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

കേളി 'പ്രതീക്ഷ' പുരസ്‌കാരം; മലപ്പുറം ജില്ലയില്‍ 55 വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്തു

റിയാദ്: റിയാദ് കേളി കലാസാംസ്കാരിക വേദി പ്രവർത്തകരുടെ മക്കള്‍ക്കായി ഏർപ്പെടുത്തിയ 'പ്രതീക്ഷ' വിദ്യാഭ്യാസ പുരസ്‌കാരം മലപ്പുറം ജില്ലയില്‍ വിതരണം ചെയ്തു.

എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ വിജയിച്ച്‌ ഉപരിപഠനത്തിന് അർഹത നേടിയ വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കുന്നതിനായി ക്യാഷ് അവാർഡും മൊമെന്റോയും ഉള്‍പ്പെടുത്തിയാണ് കേളി പുരസ്‌കാരം നല്‍കുന്നത്.

സിപിഐഎം മലപ്പുറം ജില്ലാ കമ്മറ്റി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍
കേളി രക്ഷാധികാരി സമിതി മുൻ അംഗം ഗോപിനാഥൻ വേങ്ങര അധ്യക്ഷനായി. സി.പി.ഐ.എം മലപ്പുറം ജില്ലാ സെക്രട്ടറി വി.പി. അനില്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

സി.പി.ഐ.എം ജില്ലാ സെക്രട്ടറിയറ്റ് അംഗം ബി. മുഹമ്മദ് റസാഖ്, കേരള പ്രവാസി സംഘം ജില്ലാ പ്രസിഡന്റ് പി.സി. നൗഷാദ്, കേളി മുൻ സെക്രട്ടറി റഷീദ് മേലെതില്‍ എന്നിവർ ആശംസകള്‍ നേർന്നു.

ഈ അധ്യയന വർഷം ആകെ 232 വിദ്യാർഥികളാണ് പുരസ്‌കാരത്തിന് അർഹരായത്. ഇതില്‍ റിയാദില്‍ 16 കുട്ടികള്‍ക്ക് നേരത്തേ പുരസ്‌കാരം വിതരണം ചെയ്തിരുന്നു.

കേരളത്തിലെ വിവിധ ജില്ലകളിലായി 216 കുട്ടികള്‍ക്കുള്ള പുരസ്‌കാര വിതരണത്തിന്റെ ഭാഗമായാണ് മലപ്പുറം ജില്ലയിലും ചടങ്ങ് സംഘടിപ്പിച്ചത്. മലപ്പുറം ജില്ലയില്‍നിന്ന് 56 വിദ്യാർഥികളാണ് പുരസ്‌കാരത്തിന് അർഹരായത്.

കേളി മുൻ സെക്രട്ടറി ഷൗക്കത്ത് നിലമ്പൂർ സ്വാഗതവും കേളി മുൻ കേന്ദ്രകമ്മിറ്റി അംഗം ഉമ്മർകുട്ടി കാളികാവ് നന്ദിയും പറഞ്ഞു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Sathyam Online