Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

കെ.പി. നൗഷാദ് അലി എം.എല്‍.എയുടെ ഓഫീസ് ഉദ്ഘാടനം പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു

Sathyam Online 5 days ago

പൊന്നാനി: പൊന്നാനി നിയോജകമണ്ഡലം എം.എല്‍.എ കെ.പി. നൗഷാദ് അലിയുടെ ഔദ്യോഗിക എം.എല്‍.എ ഓഫീസ് ഉദ്ഘാടനം ചെയ്തു. പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങളാണ് ഓഫീസിന്റെ ഉദ്ഘാടനകർമ്മം നിർവഹിച്ചത്.

മണ്ഡലത്തിലെ ജനങ്ങള്‍ക്ക് കൂടുതല്‍ വേഗത്തിലും എളുപ്പത്തിലും ജനപ്രതിനിധിയുടെ സേവനങ്ങള്‍ ലഭ്യമാക്കാൻ പുതിയ ഓഫീസ് സഹായിക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം വ്യക്തമാക്കി.

ചടങ്ങില്‍ യു.ഡി.എഫ് ജില്ലാ കണ്‍വീനർ അഷ്റഫ് കോക്കർ അധ്യക്ഷത വഹിച്ചു. മുതിർന്ന കോണ്‍ഗ്രസ് നേതാവും മുൻ എം.പി.യുമായ സി. ഹരിദാസ് മുഖ്യാതിഥിയായി പങ്കെടുത്തു.

കെ.പി. നൗഷാദ് അലി എം.എല്‍.എ, അർബൻ ബാങ്ക് ചെയർമാൻ എം.വി. ശ്രീധരൻ മാസ്റ്റർ, യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ പി.പി. യൂസഫലി, ഡി.സി.സി. ജനറല്‍ സെക്രട്ടറിമാരായ അഡ്വക്കേറ്റ് എൻ.എ. ജോസഫ്, ടി.കെ. അഷ്റഫ് എന്നിവർ ചടങ്ങില്‍ ആശംസകള്‍ നേർന്ന് സംസാരിച്ചു. സാമൂഹിക-രാഷ്ട്രീയ രംഗത്തെ പ്രമുഖരും നിരവധി പ്രവർത്തകരും ചടങ്ങില്‍ സംബന്ധിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Sathyam Online