
കുവൈറ്റ് സിറ്റി : കേരള അസോസിയേഷൻ കുവൈറ്റ് ഫഹാഹീല്‍ മേഖല സമ്മേളനം മംഗഫില്‍ ചേർന്നു. പ്രിഫിൻ ദാസ് അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ആനന്ദ് ബി എസ് രക്തസാക്ഷി പ്രമേയവും,ബിനോയ് രാഘവൻ അനുശോചനപ്രമേയവും അവതരിപ്പിച്ചു.
കേരള അസോസിയേഷൻ കുവൈറ്റ് പ്രസിഡന്റ് ബിവിന് തോമസ് സമ്മേളനം ഉദ്ഘാടനം ചെയ്തു.
ജനറല്‍ സെക്രട്ടറി ഷംനാദ് എസ് തോട്ടത്തില്‍ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ട്രെഷറർ അനില്‍കെജി, ജോയിന്റ് സെക്രട്ടറി അമൃത്‌സൻ ,കേന്ദ്ര എക്സിക്യൂട്ടീവ് അംഗം വിനോദ് വലൂപ്പറമ്പില്‍,കേന്ദ്ര കമ്മിറ്റി അംഗം ഉണ്ണിമായ ഉണ്ണികൃഷ്‍ണൻ എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു.
ഫഹാഹീല്‍ മേഖല കമ്മിറ്റി ഭാരവാഹികളായി പ്രിഫിൻ ദാസ് കണ്‍വീനർ, ബിനോയ് രാഘവൻ ജോയിന്റ് കണ്‍വീനർ എന്നിവരെ തെരെഞ്ഞെടുത്തു.സമ്മേളനത്തിന് ബിനോയ് രാഘവൻ സ്വാഗതവും സ്റ്റാൻലി ജോർജ് നന്ദിയും പറഞ്ഞു.
