ലേറ്റസ്റ്റ് ന്യൂസ്
കേരള കോണ്‍ഗ്രസിനെ ഇല്ലായ്മ ചെയ്യുവാന്‍ ശ്രമിച്ചവര്‍ക്കുള്ള മറുപടിയാണ് ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഫലമെന്ന് കേരള യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന കണ്വെന്ഷന്; കെഎം മാണി സ്മൃതി മണ്ഡപം പാലായില്‍ സ്ഥാപിക്കും

കോട്ടയം : കേരള യൂത്ത് ഫ്രണ്ട് എം സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് പാലായില്‍ കെഎം മാണി സ്മൃതിമണ്ഡപം നിര്‍മ്മിക്കുമെന്ന് കേരള യൂത്ത് ഫ്രണ്ട് എം സംസ്ഥാന നേതൃ കണ്വെന്ഷന് തീരുമാനിച്ചു. കേരള കോണ്‍ഗ്രസ് (എം) ചെയര്മാന് ജോസ് കെ. മാണി എം പി നേതൃ കണ്വെന്ഷന് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് സാജന് തൊടുക അധ്യക്ഷത വഹിച്ചു.
കേരള രാഷ്ട്രീയത്തിലെ ഗതി നിര്‍ണ്ണയിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുവാന്‍ കേരള കോണ്‍ഗ്രസിന് കഴിഞ്ഞു. കേരള കോണ്‍ഗ്രസിനെ ഇല്ലായ്മ ചെയ്യുവാന്‍ ശ്രമിച്ചവര്‍ക്കുള്ള മറുപടിയാണ് ഈ കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലം എന്നും അദ്ദേഹം പറഞ്ഞു.
കെഎം മാണി സ്മൃതി ഭവനം എന്ന പേരില്‍ ഭവനരഹിതര്‍ക്കുള്ള ഭവന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കും. ആദ്യഘട്ടമെന്ന നിലയില്‍ കോട്ടയം ജില്ലയില്‍ രണ്ടുപേര്‍ക്കും പത്തനംതിട്ടയില്‍ ഒരാള്‍ക്കും ഭവനം നിര്‍മ്മിച്ച് നല്‍കും കെഎം മാണിയോടുള്ള ആദരസൂചകമായി 501 സ്മൃതി മണ്ഡപങ്ങള്‍ സംസ്ഥാനത്ത് ഉടനീളം നിര്‍മിക്കാനും തീരുമാനമായി.
ഒരു വര്‍ഷം നീണ്ടുനിന്ന കേരള യൂത്ത് ഫ്രണ്ട് എം സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനവും സുവനീര്‍ പ്രകാശനവും കോട്ടയത്ത് നടത്തും. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വിജയിച്ച കേരള യൂത്ത് ഫ്രണ്ട് (എം) പ്രവര്‍ത്തകരെ യോഗത്തില്‍ ആദരിച്ചു.
തോമസ് ചാഴികാടന് എംപി, സ്റ്റീഫന്‍ ജോര്‍ജ്, ജോബ് മൈക്കിള്‍, ലോപ്പസ് മാത്യു, സണ്ണി തെക്കേടം, നിര്‍മല ജിമ്മി, പിഎം മാത്യു, വിപിന്‍ എടൂര്‍ ബിജു കുന്നേപ്പറമ്ബന്, ജോസഫ് സൈമണ്‍, വിജയ് മരേട്ട്, ഷെയിന്‍ കുമരകം, സിറിയക് ചാഴികാടന്, മധു നമ്ബൂതിരി, സാബു കുന്നേല്‍, ജില്‍സ് പെരിയപുറം, ജോഷി മണിമല, ഷാജി പുളിമൂടന്‍, അഖില്‍ ഉള്ളംപള്ളി, ദീപക് മാമന് മത്തായി, ജെസ്മോന് ചാക്കുണ്ണി, സന്തോഷ് കമ്ബകത്തുങ്കല്, ആല്ബിന് പേ ണ്ടാനംഷിനോജ് ചാക്കോ , ബഷീര്‍ കൂര്‍മത്ത്, സതീഷ് ഇറമണങ്ങാട്, ബിജു ഇളംതുരുത്തി ജെയിംസ് പെരുമാങ്കുന്നേല്‍, ഷെയ്ഖ് അബ്ദുള്ള, ബിജു പാതിരാമല, മനോജ് മറ്റമുണ്ട, ബിനോയ് ആനവിലാസം, പിള്ളേ ജയപ്രകാശ്, അഭിലാഷ് നെടുംകണ്ടം, ജോബിന് ജോളി, ജില്ലാ പ്രസിഡന്റുമാരായ, കെജെഎം അഖില്‍ ബാബു, ജേക്കബ് മാമ്മന്‍, രാജേഷ് വാളിപ്ലാക്കല്‍, ജോസി പി. തോമസ്, ഷിജോ തടത്തില്‍, ജിത്തു താഴെകാടന്‍, എഡ്വിന് തോമസ്, ടോം ജോസ്, ലിജിന്‍ ഇരുപ്പകാട്ട്, അരുണ്‍ കോഴിക്കോട്, വിനോദ് കണ്ണൂര്‍ എന്നിവര്‍ പ്രസംഗിച്ചു.
related stories
-
വിദ്യാഭ്യാസം - ജോലി ക്രിസലിസ് '21 ന് തുടക്കം കുറിച്ചു
-
യുഎസ്എ 157-മത് സാഹിത്യ സല്ലാപം 'ജോയനനുസ്മരണം'! ഇന്ന
-
യുഎസ്എ ഉമ്മന്‍ ചാണ്ടി അമേരിക്കയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി സംവദിക്കുന്നു: