Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

കേരളത്തിലെ ജില്ലകളുടെ ചുമതലകള്‍ മന്ത്രിമാര്‍ക്ക് വിഭജിച്ച്‌ സര്‍ക്കാര്‍ ഉത്തരവ്, തിരുവനന്തപുരം സി.പി ജോണിനും എറണാകുളം റോജി എം. ജോണിനും ചുമതല നല്‍കി.

Sathyam Online 1 week ago

തിരുവനന്തപുരം: മന്ത്രിമാർക്ക് വിവിധ ജില്ലകളുടെ ചുമതലകള്‍ നല്‍കികൊണ്ട് ഉത്തരവായി. തലസ്ഥാനത്തിന്‍റെ ചുമതല സി.പി ജോണിനാണ് നല്‍കിയിരിക്കുന്നത്.

മോട്ടോർ വാഹന വകുപ്പ് മന്ത്രിയാണ് ഇദ്ദേഹം.

വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോണിന് കൊല്ലത്തിന്‍റെയും ടൂറിസം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന പി.സി വിഷ്ണു നാഥിന് പത്തനംതിട്ടയുടെയും ചുമതല നല്‍കി. ആലപ്പുഴ എക്സൈസ്, സഹകരണ വകുപ്പ് മന്ത്രി എം.ലിജുവിനും കോട്ടയം ജില്ലയുടെ ചുമതല മോൻസ് ജോസഫിനും നല്‍കി.

ഭക്ഷ്യ വകുപ്പ് മന്ത്രി അനൂപ് ജേക്കബിനാണ് ഇടുക്കിയുടെ ചുമതല ഉള്ളത്. എറണാകുളം ജില്ലയുടെ ചുമതല റോജി. എം. ജോണിനും തൃശൂരിന്‍റെ ചുമതല ഒ.ജെ ജനീഷിനും പാലക്കാടിന്‍റെ ചുമതല എൻ. ഷംസുദ്ദീനും ആണ് നല്‍കിയിരിക്കുന്നത്.

മലപ്പുറത്തിന്‍റെ ചുമതല പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ ബഷീറിനും കോഴിക്കോടിന്‍റേത് റവന്യൂ മന്ത്രി എ.പി അനില്‍ കുമാറിനും ആണ് നല്‍കിയിരിക്കുന്നത്.വയനാട് ടി. സിദ്ധീഖിനും കണ്ണൂർ സണ്ണി ജോസഫിനും കാസർകോട് കെ.എം ഷാജിക്കുമാണ് ചുമതല നല്‍കിയിരിക്കുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Sathyam Online