Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

കേരളത്തിലെ പൊതുജനങ്ങള്‍ ശ്രദ്ധിക്കുക, "മില്‍മയുടെ സ്വാതന്ത്ര്യദിന സമ്മാനം' എന്ന പേരില്‍ വാട്സ്‌ആപ്പില്‍ പ്രചരിക്കുന്ന സന്ദേശം വ്യാജം. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍

Sathyam Online 2 days ago

തിരുവനന്തപുരം: "മില്‍മയുടെ സ്വാതന്ത്ര്യദിന സമ്മാനം' എന്ന പേരില്‍ വാട്സ്‌ആപ്പില്‍ പ്രചരിക്കുന്ന സന്ദേശം വ്യാജം.

ഇത്തരം വ്യാജസന്ദേശങ്ങളാല്‍ കബളിക്കപ്പെടാതിരിക്കാന്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.


ഇത്തരം വ്യാജ ലിങ്ക്/സന്ദേശത്തിനെതിരെ മില്‍മ തങ്ങളുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 46 വര്‍ഷത്തെ പാരമ്പര്യമുള്ള മില്‍മയുടെ പ്രശസ്തിക്കും വിശ്വാസ്യതയ്ക്കും കളങ്കമുണ്ടാക്കുന്ന രീതിയില്‍ തെറ്റിദ്ധാരണ പരത്തുന്ന സന്ദേശം സാമൂഹ്യ മാധ്യമങ്ങളില്‍ നിന്നും നീക്കം ചെയ്യാന്‍ നിയമനടപടി സ്വീകരിക്കുമെന്ന്

മില്‍മ അറിയിച്ചു.


ഇത് സംബന്ധിച്ച പരാതി മില്‍മ അധികൃതര്‍ പോലീസിന് കൈമാറിയിട്ടുണ്ട്.കുറച്ചു മാസങ്ങള്‍ക്ക് മുമ്പ് "മില്‍മ വാര്‍ഷികാഘോഷ സമ്മാനം' എന്ന പേരില്‍ സമാനമായ ഒരു വ്യാജ ലിങ്ക് വാട്സ്‌ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിച്ചിരുന്നു. പിന്നീട് മില്‍മ സ്വീകരിച്ച നിയമപരമായ നടപടികളെ തുടര്‍ന്ന് അത് നീക്കം ചെയ്തിരുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Sathyam Online