Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

കെസിഎല്‍ ഫാൻ ലീഗ് - ആലപ്പുഴ ജില്ലയില്‍ കോണ്‍ക്വറേഴ്സ് ക്രിക്കറ്റ് ക്ലബ്ബ് ജേതാക്കള്‍

Sathyam Online 3 weeks ago

ആലപ്പുഴ: കേരള ക്രിക്കറ്റ് ലീഗിന് മുന്നോടിയായി നടക്കുന്ന കെസിഎല്‍ ഫാൻ ലീഗിന്റെ ആലപ്പുഴ ജില്ലാ മത്സരങ്ങളില്‍ കോണ്‍ക്വറേഴ്സ് ക്രിക്കറ്റ് ക്ലബ്ബ് ജേതാക്കള്‍.

ഫൈനലില്‍ ത്രീ കിങ്സ് ക്രിക്കറ്റ് ക്ലബ്ബിനെ ഏഴ് വിക്കറ്റിന് തോല്‍പ്പിച്ചാണ് കോണ്‍ക്വറേഴ്സ് ജേതാക്കളായത്.

കെസിഎല്ലിലെ ആറ് ടീമുകള്‍ പ്രതിനിധീകരിക്കുന്ന ജില്ലകളിലാണ് ഫാൻ ലീഗ് മത്സരങ്ങള്‍ നടക്കുന്നത്. തിരുവനന്തപുരം, കോഴിക്കോട്, തൃശൂർ, എറണാകുളം ജില്ലകളിലെ മത്സരങ്ങള്‍ നേരത്തെ പൂർത്തിയായിരുന്നു.


ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ത്രീ കിങ്സ് നാല് ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 41 റണ്‍സെടുത്തു. 14 പന്തുകളില്‍ 28 റണ്‍സെടുത്ത സഫീറാണ് ത്രീ കിങ്സിന്റെ ടോപ് സ്കോറർ.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കോണ്‍ക്വറേഴ്സ് 2.4 ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടാതെ ലക്ഷ്യത്തിലെത്തി. 10 പന്തുകളില്‍ 25 റണ്‍സുമായി പുറത്താകാതെ നിന്ന സജീഷ് എസ് വിയാണ് കോണ്‍ക്വറേഴ്സിന്റെ വിജയം അനായാസമാക്കിയത്.

ത്രീ കിങ്സിന്റെ സഫീറാണ് പ്ലെയർ ഓഫ് ദി ടൂർണമെന്റ്. ഗോള്‍ഡ് റിവർ ഹൗസ് ബോട്ട് ക്രിക്കറ്റ് ക്ലബ്ബിന്റെ വിനു വേണുഗോപാല്‍ മികച്ച ബാറ്ററായും ത്രീ കിങ്സിന്റെ അജിത് മികച്ച ബൗളറായും തിരഞ്ഞെടുക്കപ്പെട്ടു. റെഡ് ചെറിയുടെ വിനു അനുവാണ് ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടിയ താരം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Sathyam Online