Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

കൊച്ചിയില്‍ നിന്നും കെ2കെ യാത്രയ്ക്ക് സ്‌കോഡ ഓട്ടോ ഇന്ത്യ തുടക്കം കുറിച്ചു

Sathyam Online 3 weeks ago

കൊച്ചി: കൊച്ചിയില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് 'ഷോറൂം ഓണ്‍ വീല്‍സ്' ആശയവുമായി രാജ്യവ്യാപക പര്യവേക്ഷണത്തിന് തുടക്കം; ഉത്സവകാലത്ത് ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ അരികിലേക്ക് സ്‌കോഡ കൊച്ചി: സ്‌കോഡയുടെ രാജ്യവ്യാപക ഉപഭോക്തൃസമ്പര്‍ക്ക പരിപാടിയായ കെ2കെ യാത്ര കൊച്ചിയില്‍നിന്നും യാത്ര തിരിച്ചു.

ലോകോത്തര മൊബിലിറ്റി അനുഭവങ്ങള്‍ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ പ്രാപ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കൊച്ചിയില്‍നിന്നും കൊല്‍ക്കത്തയിലേക്ക് സ്‌കോഡ ഓട്ടോ ഇന്ത്യ ഷോറൂം ഓണ്‍ വീല്‍സ് എന്ന ആശയവുമായി യാത്ര ചെയ്യുന്നു.

പ്രത്യേകം സജ്ജീകരിച്ച മൊബൈല്‍ ഷോറൂം വഴി സ്‌കോഡ ബ്രാന്‍ഡിനേയും അതിന്റെ ഉല്‍പ്പന്നങ്ങളേയും രാജ്യത്തുടനീളമുള്ള ഉപഭോക്താക്കള്‍ക്ക് നേരിട്ട് എത്തിക്കുന്നു.


13 രാജ്യങ്ങളിലായി 19,351 കിലോമീറ്ററുകള്‍ പിന്നിട്ട ചരിത്രപ്രധാനമായ 'കെയ്ലാക് പി2പി പര്യവേക്ഷണത്തിന്റെ' (പൂനെ-പ്രോഗ്) വന്‍ വിജയത്തിന് പിന്നാലെയാണ് കെ2കെ യാത്ര വരുന്നത്.

ഇന്ത്യന്‍ എഞ്ചിനീയറിംഗിന്റെ കരുത്ത് വിളിച്ചോതുന്നതിനൊപ്പം, ആഗോളതലത്തില്‍ സ്‌കോഡ കെയ്ലാകിന്റെ ശേഷി, ഗുണനിലവാരം, വിശ്വാസ്യത, സുരക്ഷ എന്നിവയും ഈ പര്യവേക്ഷണം തെളിയിച്ചിരുന്നു.

''ഉപഭോക്താക്കളിലേക്ക് സ്‌കോഡയുടെ അനുഭവം കൂടുതല്‍ അടുപ്പിക്കാനുള്ള ഞങ്ങളുടെ പ്രതിബദ്ധതയാണ് കെ2കെ യാത്ര പ്രതിഫലിപ്പിക്കുന്നത്.

പൂനെ-പ്രോഗ് പര്യവേക്ഷണത്തിന്റെ വിജയത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, ഞങ്ങളുടെ ഉല്‍പ്പന്നങ്ങളും വൈദഗ്ധ്യവും ബ്രാന്‍ഡ് മൂല്യങ്ങളും ഇന്ത്യയിലെ വിവിധ സമൂഹങ്ങളിലേക്ക് ഈ സംരംഭം നേരിട്ട് എത്തിക്കുന്നു.


ഐശ്വര്യത്തിന്റെയും കൂട്ടായ്മയുടെയും പ്രതീകമായ ഓണാഘോഷ വേളയില്‍ കൊച്ചിയില്‍ നിന്ന് ഈ യാത്ര ആരംഭിക്കുന്നത് ഇതിന് കൂടുതല്‍ പ്രത്യേകത നല്‍കുന്നു.

ഉപഭോക്താക്കള്‍ക്ക് അര്‍ത്ഥവത്തായ അനുഭവങ്ങള്‍ സമ്മാനിക്കുന്നതിനൊപ്പം സ്‌കോഡയുടെ ഗുണനിലവാരവും സുരക്ഷയും മൂല്യവും നേരിട്ട് അനുഭവവേദ്യമാക്കാന്‍ ഇത് സഹായിക്കും,'' ഈ പ്രഖ്യാപനത്തെക്കുറിച്ച്‌ സ്‌കോഡ ഓട്ടോ ഇന്ത്യ ബ്രാന്‍ഡ് ഡയറക്ടര്‍ ആശിഷ് ഗുപ്ത വ്യക്തമാക്കി.

'ഷോറൂം ഓണ്‍ വീല്‍സ്' എന്ന പയനിയറിംഗ് ആശയത്തിലൂടെയാണ് കെ2കെ യാത്ര വിഭാവനം ചെയ്തിരിക്കുന്നത്. ലോകോത്തര എഞ്ചിനീയറിംഗ്, മികച്ച സുരക്ഷ, ഉയര്‍ന്ന ഗുണനിലവാരം, ആകര്‍ഷകമായ മൂല്യനിര്‍ദ്ദേശം എന്നിവയിലൂടെ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കിടയില്‍ സ്‌കോഡയുടെ ശ്രേണിയെക്കുറിച്ച്‌ അവബോധം വര്‍ദ്ധിപ്പിക്കുകയുമാണ് ഇതിന്റെ ലക്ഷ്യം.

കേരളത്തിന്റെ ഏറ്റവും വലിയ ഉത്സവമായ ഓണക്കാലത്ത് കൊച്ചിയില്‍ നിന്ന് ഫ്‌ലാഗ് ഓഫ് ചെയ്ത ഈ യാത്ര, ജനങ്ങളുമായി സംവദിക്കുന്നതിനും അവിസ്മരണീയ അനുഭവങ്ങള്‍ സൃഷ്ടിക്കുന്നതിനും ഉചിതമായ വേദിയാകുന്നു.


ഉത്സവകാലത്തിന്റെ മാറ്റ് കൂട്ടുന്നതോടൊപ്പം ഉപഭോക്താക്കള്‍ക്ക് കൃത്യവും ആത്മവിശ്വാസത്തോടെയും വാഹനം തിരഞ്ഞെടുക്കാന്‍ സഹായിക്കുന്ന അനുഭവങ്ങളും കെ2കെ യാത്ര പ്രദാനം ചെയ്യും.


ആഘോഷങ്ങളുടെ ഭാഗമായി തിരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ സ്‌പോട്ട് വെഹിക്കിള്‍ ഡെലിവറികളും സ്‌കോഡ ഓട്ടോ ഇന്ത്യ സംഘടിപ്പിക്കുന്നുണ്ട്. ഇത് ഉത്സവവേളയില്‍ ഉപഭോക്താക്കള്‍ക്ക് മറക്കാനാവാത്ത ഉടമസ്ഥാവകാശ അനുഭവങ്ങള്‍ സമ്മാനിക്കും.

കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, ഒഡീഷ, പശ്ചിമ ബംഗാള്‍ എന്നീ അഞ്ച് സംസ്ഥാനങ്ങളിലൂടെ ഇന്ത്യയുടെ പടിഞ്ഞാറന്‍, കിഴക്കന്‍ തീരപ്രദേശങ്ങളിലൂടെയാകും വരും ആഴ്ചകളില്‍ കെ2കെ യാത്ര കടന്നുപോകുക.

പ്രാദേശിക സമൂഹങ്ങളുമായി സംവദിച്ചും വിവിധ ഉത്സവങ്ങളില്‍ പങ്കെടുത്തും കമ്പനിയുടെ വിപുലമായ ഡീലര്‍ നെറ്റ്വര്‍ക്ക് വഴിയാകും ഈ മുന്നേറ്റം. ഇന്ത്യയുടെ വൈവിധ്യവും സംസ്‌കാരവും ആഘോഷിക്കുന്ന ഈ പര്യവേക്ഷണം ദുര്‍ഗ്ഗാ പൂജയുടെ വര്‍ണാഭമായ ആഘോഷങ്ങളോടെ കൊല്‍ക്കത്തയില്‍ സമാപിക്കും.


ഇന്ത്യയുടെ സമ്പന്നമായ സാംസ്‌കാരിക വൈവിധ്യത്തെ ഉള്‍ക്കൊണ്ട് ബ്രാന്‍ഡ് അനുഭവം കൂടുതല്‍ പേരിലേക്ക് എത്തിക്കുന്നതിലൂടെ തന്റെ ഉപഭോക്തൃ കേന്ദ്രീകൃത സമീപനം കൂടുതല്‍ ശക്തമാക്കുകയാണ് സ്‌കോഡ ഓട്ടോ ഇന്ത്യ.

ലോകോത്തര എഞ്ചിനീയറിംഗ്, സുരക്ഷ, ഗുണനിലവാരം, മൂല്യം എന്നിവ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുന്നതിനും രാജ്യത്തുടനീളമുള്ള ഉപഭോക്താക്കളിലേക്ക് സ്‌കോഡയെ കൂടുതല്‍ അടുപ്പിക്കുന്നതിനുമുള്ള പ്രതിബദ്ധതയാണ് ഈ യാത്രയിലൂടെ കമ്പനി വീണ്ടും ഉറപ്പുവരുത്തുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Sathyam Online