Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

കൊല്ലം കമ്മീഷ്ണര്‍ ഓഫിസിനരികിലെ കൊലപാതകം; പ്രതി പിടിയില്‍

Sathyam Online 3 weeks ago

കൊല്ലം: കൊല്ലം കമ്മീഷ്ണർ ഓഫീസിന് സമീപം വയോധികനെ കൊലപ്പെടുത്തിയ പ്രതി പിടിയില്‍. തമിഴ്നാട് തക്കല സ്വദേശി വിജു സുരേഷ് ആണ് പിടിയിലായത്.

തമിഴ്നാട് വാല്‍പാറയില്‍ നിന്നാണ് കൊല്ലം സിറ്റി എസിപിയുടെ നേതൃത്വത്തിലുള്ള സംഘം ഇയാളെ പിടികൂടിയത്.

നഗരത്തിലെ കൊലപാതകത്തില്‍ പ്രതി സീരിയല്‍ കില്ലറെന്ന നിഗമനത്തില്‍ പൊലീസ് നേരത്തെ എത്തിയിരുന്നു. കൊല്ലത്തെയും പാരിപ്പള്ളിയിലെയും കൊലപാതകങ്ങള്‍ ഒരേ രീതിയിലാണ് നടന്നത്. പ്രതി തമിഴ്നാട് സ്വദേശിയാണെന്നായിരുന്നു സംശയം.

ഏപ്രില്‍ 19-നാണ് പാരിപ്പള്ളിയില്‍ ആദ്യ കൊലപാതകം നടക്കുന്നത്. അതിനുപിന്നാലെ മേയ് 25-ന് കൊല്ലം സിറ്റി പൊലീസ് കമ്മീഷണർ ഓഫീസിന് വെറും 100 മീറ്റർ മാത്രം അകലെ രണ്ടാമത്തെ കൊലപാതകവും നടന്നു. ഈ രണ്ട് കൊലപാതകങ്ങളും നടത്തിയത് ഒരേ വ്യക്തി തന്നെയാണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

പ്രതിക്കായി കഴിഞ്ഞ രണ്ട് ദിവസമായി തമിഴ്‌നാട്ടിലെ വിവിധ ഭാഗങ്ങളില്‍ പൊലീസ് സംഘം പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Sathyam Online