Tuesday, 03 Jul, 6.28 am Sathyam Online

ലേറ്റസ്റ്റ് ന്യൂസ്
കൊട്ടാരക്കര നിയോജക മണ്ഡലത്തില്‍ ഇന്ന് ബി.ജെ.പി ഹര്‍ത്താല്‍

കൊട്ടാരക്കര: സൈനികന്റെ വീട് അടിച്ചു തകര്‍ത്തതില്‍ പ്രതിഷേധിച്ച്‌ ഇന്ന് കൊട്ടാരക്കര നിയോജക മണ്ഡലത്തില്‍ ബി.ജെ.പി ഹര്‍ത്താല്‍. കൊട്ടാരക്കര പുത്തൂരില്‍ സൈനികനായ വിഷ്ണുവിന്റെ വീടാണ് ഒരു സംഘം ആളുകള്‍ കഴിഞ്ഞ ദിവസം അടിച്ചു തകര്‍ത്തത്. സംഭവത്തിന്‌ പിന്നില്‍ എസ്.ഡി.പി.ഐ-പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണെന്ന് ബി.ജെ.പി ആരോപിച്ചു. രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍.

അതേസമയം, കൊട്ടാരക്കര മണ്ഡലത്തിലും പത്തനാപുരം പോലീസ് സ്റ്റേഷന്‍ പരിധിയിലും പ്രകടനവും പൊതുയോഗവും നിരോധിച്ച്‌ ജില്ലാ ഭരണകൂടം ഉത്തരവിറക്കിയിട്ടുണ്ട്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Sathyam Online
Top