
കോട്ടയം: അടിച്ചിറയില്‍ യുവതിയെ ട്രെയിൻ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. അതിരമ്പുഴ മുണ്ടകപ്പാടം ചൈതന്യ പാസ്റ്ററല്‍ സെന്ററിനു സമീപം കൊച്ചുകളത്തില്‍ വീട്ടില്‍ റോയി കുര്യന്റെ മകള്‍ ആഷ്‌ലി റോയി (26) യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്നു രാവിലെ ഏഴു മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. അടിച്ചിറയിലെ റെയില്‍വേ ട്രാക്കിലാണ് ആഷ്‌ലിയെ ട്രെയിൻ തട്ടിയ നിലയില്‍ കണ്ടെത്തിയത്. തുടർന്ന് നാട്ടുകാർ വിവരം ഏറ്റുമാനൂർ പൊലീസില്‍ അറിയിക്കുകയായിരുന്നു.
നാട്ടുകാർ വിവരം അറിയിച്ചതോടെ സ്ഥലത്ത് എത്തിയ പൊലീസ് സംഘം മൃതദേഹം കാരിത്താസ് ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി.സംസ്കാരം നാളെ ജൂണ്‍ 4 വ്യാഴാഴ്ച രാവിലെ 11.30 ന് തെള്ളകം സെൻറ് തോമസ് പുഷ്പഗിരി പള്ളിയില്‍.
