Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മഴ തുടരുകയും ജലനിരപ്പ് ഉയരുകയും ചെയ്യുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണം, നിര്‍ദേശങ്ങള്‍ അനുസരിച്ച്‌ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണം - ജില്ലാ കളക്ടര്‍

Sathyam Online 5 days ago

കോട്ടയം: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മഴ തുടരുകയും ജലനിരപ്പ് ഉയരുകയും ചെയ്യുന്ന സാഹചര്യത്തില്‍ നദികളുടെ തീരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ ചേതൻകുമാർ മീണ അറിയിച്ചു.

റവന്യൂ, പോലീസ് ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങളും വിവിധ സ്ഥലങ്ങളില്‍ ഏർപ്പെടുത്തിയിരിക്കുന്ന മൈക്ക് അനൗണ്‍സ്മെന്‍റും അനുസരിച്ച്‌ ദുരിതാശ്വാസ ക്യാന്പുകളിലേക്കോ സുരക്ഷിത സ്ഥാനങ്ങളിലേക്കോ മാറണം.

അടിയന്തര സാഹചര്യങ്ങളില്‍ ജില്ലാതലത്തിലും താലൂക്ക് തലത്തിലും ഉള്ള കണ്‍ട്രോള്‍ റൂമുകളുമായി ബന്ധപ്പെടണം.

ഫോണ്‍ നമ്പരുകള്‍ ചുവടെ:

  • ജില്ലാ കണ്‍ട്രോള്‍ റൂം, കളക്ടറേറ്റ് - 94465 62236
  • താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍: കോട്ടയം - 85479 85727
  • ചങ്ങനാശേരി - 9496014587
  • മീനച്ചില്‍ - 9496686325
  • കാഞ്ഞിരപ്പള്ളി - 9495265800
  • വൈക്കം - 9496174871
  • മൃഗ സംരക്ഷണ വകുപ്പ് - 04812 564623, 9447418095
Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Sathyam Online