Saturday, 11 Jul, 5.08 pm Sathyam Online

ലേറ്റസ്റ്റ് ന്യൂസ്
കൊവിഡ് ​ഗുരുതരമായി ബാധിച്ച രോ​ഗികളില്‍ സോറിയാസിസ് രോ​ഗത്തിന് ഉപയോ​ഗിക്കുന്ന മരുന്ന് നല്‍കാന്‍ അനുമതി

ഡെല്‍ഹി: കൊവിഡ് ​ഗുരുതരമായി ബാധിച്ച രോ​ഗികളില്‍ സോറിയാസിസ് രോ​ഗത്തിന് ഉപയോ​ഗിക്കുന്ന മരുന്ന് നല്‍കാന്‍ അനുമതി ലഭിച്ചതായി അധികൃതര്‍ അറിയിച്ചു. ത്വക്ക് രോ​ഗമായ സോറിയാസിസിന് നല്‍കുന്ന ഇറ്റോലിസുമാബ് എന്ന മരുന്നാണ് കൊവിഡ് രോ​ഗികള്‍ക്ക് നല്‍കാന്‍ ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അനുമതി നല്‍കിയിരിക്കുന്നത്. അടിയന്തിര ഘട്ടങ്ങളില്‍ നിയന്ത്രിതമായ രീതിയില്‍ ഇവ നല്‍കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

കൊവിഡ് ബാധയെ തുടര്‍ന്ന് കടുത്ത ശ്വാസതടസ്സ പ്രശ്നങ്ങള്‍ അനുഭവിക്കുന്ന രോ​ഗികള്‍ക്കാണ് ഇത് നല്‍കുന്നത്. സോറിയാസിസ് ചികിത്സയില്‍ അം​ഗീകൃത മരുന്നായിട്ടാണ് ബയോകോണിന്റെ ഇറ്റോലിസുമാബ് പരി​ഗണിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ കുറേ കൊല്ലങ്ങളായി സോറിയാസിസ് ചികിത്സയില്‍ ഫലപ്രദമായി ഉപയോഗിച്ചു വരുന്ന മരുന്നാണ് ഇറ്റോലിസുമാബ് . ഇന്ത്യയിലെ ഏറ്റവും വലിയ ഫാര്‍മസിസ്റ്റ് കമ്ബനിയായ ബയോകോണ്‍ ആണ് ഇറ്റോലിസുമാബിന്റെ ഉത്‌പാദകര്‍.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Sathyam Online
Top