Tuesday, 29 Sep, 6.31 am Sathyam Online

ലേറ്റസ്റ്റ് ന്യൂസ്
കോവിഡ് രോഗിയെ പുഴുവരിച്ച സംഭവം: രോഗികള്‍ക്ക് മതിയായ ചികിത്സ നല്‍കുന്നതില്‍ സര്‍ക്കാര്‍ പരാജയം: വെല്‍ഫെയര്‍ പാര്‍ട്ടി

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയിരുന്ന വട്ടിയൂര്‍ക്കാവ് സ്വദേശിക്ക് മതിയായ പരിചരണം നല്‍കാതെ ശരീരം പുഴുവരിച്ച സംഭവത്തില്‍ സര്‍ക്കാറിന് വലിയ വീഴ്ച സംഭവിച്ചതായി വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്‍റ് എന്‍ എം അന്‍സാരി പറഞ്ഞു. അനിയന്ത്രിതമായി തലസ്ഥാനത്ത് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുമ്ബോഴും ചികിത്സ സൗകര്യം ഒരുക്കേണ്ട ബാധ്യതയില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ടു പോകുന്ന അവസ്ഥയാണ് നിലവിലുള്ളത്.

ആശുപത്രിയില്‍ ചികിത്സയിലിരുന്ന അനില്‍കുമാറിന് കോവിഡ് സ്ഥിതീകരിക്കുമ്ബോള്‍ ബന്ധുക്കളോട് മറ്റിടങ്ങളില്‍ ക്വാറന്‍റ്റെയിനില്‍ പോകുവാന്‍ ആവശ്യപ്പെടുകയും ആരോഗ്യവകുപ്പ് നേരിട്ട് ചികിത്സയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ആവശ്യമായ പരിചരണം നല്‍കുന്നതില്‍ സര്‍ക്കാരിന്‍റെ ഭാഗത്ത് അത് വീഴ്ച സംഭവിച്ചു എന്നുള്ളത് മക്കള്‍ തന്നെ സ്ഥിരീകരിക്കുന്ന അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. മതിയായ ചികിത്സ നല്‍കിയില്ല എന്ന് മാത്രമല്ല അദ്ദേഹത്തിന്റെ ശരീരത്തിന് തന്നെ സ്തംഭനാവസ്ഥ ഉണ്ടാകുന്ന രീതിയിലുള്ള അവഗണനയാണ് ആശുപത്രിയില്‍ നിന്ന് സംഭവിച്ചിട്ടുള്ളത്. . കേരളം കോവിഡ് പ്രതിരോധത്തില്‍ മുന്നിലാണ് ,മതിയായ പരിചരണം ഉറപ്പ് വരുത്തുന്നു എന്ന് വീമ്ബ് പറയുകയും എന്നാല്‍ ഇത്തരത്തിലുള്ള വീഴ്ചകള്‍ സംഭവിക്കുന്നത് .ഇതിന്‍്റെ ഉത്തരവാദിത്വം ആരോഗ്യ മന്ത്രി ഏറ്റെടുക്കണം .

തലസ്ഥാനത്ത് അതിരൂക്ഷമായി കോവിഡ് പടരുമ്ബോഴും ഗവണ്‍മെന്‍റ് ആശുപത്രികളില്‍ ആവശ്യമായ ഡോക്ടര്‍മാരെയും ആരോഗ്യ പ്രവര്‍ത്തകരെയും നിയമിക്കാതെ കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്.

രോഗികളുടെ വര്‍ധനവിനെക്കുറിച്ച്‌ ആരോഗ്യപ്രവര്‍ത്തകരും ഡോക്ടര്‍മാരും മുന്നറിയിപ്പു നല്‍കിയിട്ടും ആവശ്യമായ ഒരുക്കങ്ങള്‍ നടത്താതെ മുന്നോട്ടുപോകാനാണ് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ശ്രമിക്കുന്നത്. കൂടുതല്‍ ശാസ്ത്രീയമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ജനങ്ങള്‍ ശക്തമായി പ്രതികരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Sathyam Online
Top