Friday, 23 Apr, 1.02 am Sathyam Online

ലേറ്റസ്റ്റ് ന്യൂസ്
കൊവിഡ് വ്യാപനം: ബംഗാളില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി അനുമതി നല്‍കിരുന്ന മുഴുവന്‍ റാലികളും തിരഞ്ഞെടുപ്പ് പരിപാടികളും തിരഞ്ഞെടുപ്പ് കമ്മിഷന്‍ റദ്ദാക്കി

കൊല്‍ക്കത്ത: കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ ബംഗാളില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി അനുമതി നല്‍കിരുന്ന മുഴുവന്‍ റാലികളും തിരഞ്ഞെടുപ്പ് പരിപാടികളും തിരഞ്ഞെടുപ്പ് കമ്മിഷന്‍ റദ്ദാക്കി. 500 പേരില്‍ താഴെ ആളുകള്‍ പങ്കെടുക്കുന്ന ചെറുയോഗങ്ങള്‍ക്കുള്ള അനുമതി തുടരുമെന്നു കമ്മിഷന്‍ വ്യക്തമാക്കി.

അതേസമയം, തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമര്‍ശനമാണ് കൊല്‍ക്കത്ത ഹൈക്കോടതി നടത്തിയത്. അധികാരമുണ്ടെങ്കിലും സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ ആവശ്യമായ നടപടികള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ എടുക്കുന്നില്ലെന്നായിരുന്നു പ്രധാന വിമര്‍ശനം.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Sathyam Online
Top