
മെഗാ മത്സരത്തിലേക്ക് ഇനിയും അവസരം പ്രവചന മത്സരത്തിന്റെ ഭാഗമായുള്ള വമ്പൻ മെഗാ മത്സരവും ഇതോടൊപ്പം പുരോഗമിക്കുകയാണ്.
ഏതെങ്കിലും ഒരു വീക്കിലി (ആഴ്ച തോറുമുള്ള) മത്സരത്തില്‍ പങ്കെടുക്കുന്നവർക്ക് മാത്രമേ മെഗാ മത്സരത്തില്‍ തുടരാൻ യോഗ്യത ഉണ്ടായിരിക്കുകയുള്ളൂ. ലോകകപ്പ് ഫൈനല്‍ മത്സരത്തിന് ശേഷമായിരിക്കും മെഗാ മത്സരത്തിലെ അന്തിമ വിജയിയെ പ്രഖ്യാപിക്കുന്നത്. എന്നാല്‍ അതുവരെ ഓരോ ആഴ്ചയും ഏറ്റവും കൂടുതല്‍ പോയിന്റ് നേടി മുന്നിലെത്തുന്നവർക്ക് പ്രതിവാര സമ്മാനങ്ങള്‍ നല്‍കി ആദരിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
