Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

കൃഷിമന്ത്രിക്കൊപ്പം വാര്‍ത്താസമ്മേളനത്തിനെത്തിയ ശ്രീറാം വെങ്കിട്ടരാമനെതിരെ മാധ്യമപ്രവര്‍ത്തകരുടെ പ്രതിഷേധം, പ്രതിഷേധിച്ച മാധ്യമ പ്രവര്‍ത്തകരുടെ നിലപാട് ഇരട്ടത്താപ്പ്. സംഭവം നടന്ന് ഇത്ര കാലമായപ്പോഴാണോ പ്രതികരണ ശേഷി കിട്ടിയത്. ശ്രീറാം വെങ്കിട്ടരാമൻ പുതിയ മന്ത്രിയുടെ അടുത്ത് ഇരിക്കാനുളള കാരണംപോലും പിണറായി.

Sathyam Online 1 week ago

കോട്ടയം: കൃഷിമന്ത്രിക്കൊപ്പം വാര്‍ത്താസമ്മേളനത്തിനെത്തിയ ശ്രീറാം വെങ്കിട്ടരാമനെതിരെ പ്രതിഷേധിച്ച മാധ്യമപ്രവര്‍ത്തകരുടെ നിലപാട് ഇരട്ടത്താപ്പ്.

കെഎം.ബഷീറിന്റെ കൊലയാളി വാര്‍ത്താ സമ്മേളനത്തില്‍ വേണ്ടെന്ന നിലപാടെടുക്കുകയായിരുന്നു മാധ്യമപ്രവര്‍ത്തകര്‍.

സംഭവം നടന്ന് ഇത്ര കാലമായപ്പോഴാണോ പ്രതികരണ ശേഷി കിട്ടിയത് എന്ന ചോദ്യമാണ് ഉയരുന്നത്. ശ്രീറാം വെങ്കിട്ടരാമൻ പുതിയ മന്ത്രിയുടെ അടുത്ത് ഇരിക്കാനുളള കാരണംപോലും പിണറായി ആണ്. ആ പിണറായീടെ എത്ര വാർത്ത സമ്മേളനത്തില്‍ മാധ്യമപ്രവർആകർ പങ്കെടുത്തു, ഒരെണ്ണത്തില്‍പോലും ബഷീറിന്റെ കൊലയാളിക്കെന്തിന് പ്രെമോഷൻ നല്‍കിയെന്ന് ചോദിച്ചോ എന്ന ചോദ്യമാണ് പൊതു സമൂഹവും കോണ്‍ഗ്രസു ഉയർത്തുന്നത്.

2019-ലെ വാഹനാപകടത്തില്‍ ബഷീർ മരണപ്പെട്ടതിനെ തുടർന്ന് സസ്പെൻഷനില്‍ ആയിരുന്ന വെങ്കിട്ടരാമനെ പിണറായി വിജയൻ സർക്കാർ 2020-ല്‍ സർവ്വീസില്‍ തിരിച്ചെടുത്തു. തുടർന്ന് 2022-ല്‍ ആലപ്പുഴ ജില്ല കലക്ടറായി, അന്ന് കലക്ടറുടെ ബയറ്റെടുക്കാൻ പോയിരുന്ന ചാനല്‍ പ്രവർത്തകർ ഒരു ബഹിഷ്കരണവും നടത്തിയിട്ടില്ല.

2024-ല്‍ ധനകാര്യ വകുപ്പില്‍ നീയമനം. 2025-ല്‍ പ്രെമോഷനോടെ കൃഷിവകുപ്പില്‍ ഡയറക്ടറായി നീയമിച്ചു. 2026 ഫെബ്രുവരിയില്‍ അന്നത്തെ കൃഷിമന്ത്രി പി പ്രസാദ് നടത്തിയ വാർത്ത സമ്മേളനത്തില്‍ അദ്ദേഹത്തിനൊപ്പം വകുപ്പ് ഡയറക്ടറായ ശ്രീറാം വെങ്കിട്ടരാമനും ഉണ്ടായിരുന്നു. ഒരു റോഷിപാലും ബഹളം വെച്ചില്ല..

ഈ കാലയളവിലൊന്നും ബഹളം ഉണ്ടാക്കിയ റിപ്പോർട്ടർ ടിവിയിലെ റോഷിപാല്‍ ഉള്‍പ്പെടെയുള്ള മാധ്യമ പ്രവർത്തകർ പിണറായി സർക്കാരിനെതിരെ സംസാരിച്ചില്ല. 2025 ജനുവരിയിലാണ് വെങ്കിട്ടരാമന് കൃഷി വകുപ്പില്‍ ഡയറക്ടറായി പ്രെമോഷൻ ലഭിക്കുന്നത്. വെങ്കിട്ടരാമൻ മദ്യപിച്ചിരുന്നതായി തെളിയിക്കാൻ പറ്റിയാല്‍ മാത്രമാണ് അതൊരു കൊലപാതകത്തിന്റെ പരിധിയില്‍ വരിക, എന്നാല്‍ പിണറായി പോലീസിന് അതിന് സാധിച്ചിട്ടില്ല.

മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോകാതെ സുഹൃത്തിനൊപ്പം ശ്രീറാം സ്വകാര്യ ആശുപത്രിയിലേക്കാണു പോയത്. അവിടെയും ഇടപെട്ടതോടെ രക്തപരിശോധന നടന്നില്ല. മൊഴി രേഖപ്പെടുത്തല്‍ പോലീസ് മനഃപൂർവം വൈകിച്ചു. അവസരം കിട്ടിയപ്പോഴൊന്നും ഇന്നു പ്രതിഷേധിച്ച മാധ്യമ പ്രവർത്തകർ അവസരമുണ്ടായിട്ടും പിണറായിക്കെതിരെ പ്രതിഷേധിച്ചില്ല.

2019 ഓഗസ്റ്റ് 3ന് പുലർച്ചെയാണ് ശ്രീറാം സഞ്ചരിച്ചിരുന്ന കാർ ഇടിച്ച്‌, ജോലി കഴിഞ്ഞു മടങ്ങിയ മാധ്യമ പ്രവർത്തകനായ മലപ്പുറം തിരൂർ സ്വദേശി ബഷീർ മരിച്ചത്. മ്യൂസിയത്തിനു സമീപം പബ്ലിക് ഓഫിസിനു മുൻപിലായിരുന്നു അപകടം. അമിത വേഗത്തിലെത്തിയ കാർ ബൈക്കിന്റെ പിന്നിലിടിക്കുകയായിരുന്നു. തെറിച്ചുവീണ ബഷീറിനെ ആശുപത്രിയിലെത്തിക്കും മുൻപേ മരണം സംഭവിച്ചു. തുടക്കത്തില്‍ പ്രതികളെ രക്ഷിക്കാൻ പോലീസ് ശ്രമിച്ചെന്ന് ആക്ഷേപമുയർന്നിരുന്നു. 24 മണിക്കൂർ വരെ രക്തസാംപിള്‍ ശേഖരിക്കാതിരുന്നതും ആക്ഷേപത്തിനിടയാക്കി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Sathyam Online