
വിറ്റാമിൻ സി എന്നിവയും ആന്റിഓക്‌സിഡന്റുകളും മാവിലയില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു.
പ്രമേഹം നിയന്ത്രിക്കാൻ: തളിരില ഒരു രാത്രി വെള്ളത്തിലിട്ടു വെച്ച് പിറ്റേന്ന് ആ വെള്ളം കുടിക്കുന്നത് പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കും.
പ്രമേഹം മൂലമുണ്ടാകുന്ന കാഴ്ചപ്രശ്നങ്ങള്‍ക്കും ഇത് നല്ലതാണ്.
രക്തസമ്മർദ്ദം കുറയ്ക്കാൻ: രക്തസമ്മർദ്ദം നിയന്ത്രണത്തിലാക്കാൻ മാവില ഫലപ്രദമാണ്.
ദഹനപ്രശ്നങ്ങള്‍ക്ക്: മാവിന്റെ തളിരില കുരുമുളക് ചേർത്ത് ചതച്ചു കഴിക്കുന്നത് ദഹനക്കേട്, വയറുവേദന, ഛർദി, അതിസാരം എന്നിവ മാറ്റാൻ സഹായിക്കും.
കിഡ്നിയിലെ കല്ല്: മാവില ഉണക്കിപ്പൊടിച്ച് വെള്ളത്തിലിട്ടു കുടിക്കുന്നത് മൂത്രാശയത്തിലും പിത്താശയത്തിലുമുള്ള കല്ലുകള്‍ അലിഞ്ഞുപോകാൻ സഹായിക്കും.
ചർമ്മരോഗങ്ങള്‍ക്ക്: ചർമ്മത്തിലുണ്ടാകുന്ന അണുബാധകള്‍, തടിപ്പുകള്‍, വ്രണങ്ങള്‍ എന്നിവയ്ക്കുള്ള പരിഹാരമായി മാവിലയുടെ നീര് പുരട്ടാറുണ്ട്.
ക്ഷീണം അകറ്റാൻ: മാവിലയിട്ട് തിളപ്പിച്ച വെള്ളത്തില്‍ കുളിക്കുന്നത് ശരീരത്തിന് ഉൻമേഷവും ക്ഷീണം മാറാനും സഹായിക്കും.
