
ശരീരത്തില്‍ ഇരുമ്പിന്റെ കുറവ് മൂലമുണ്ടാകുന്ന വിളര്‍ച്ച തടയാന്‍ അയണ്‍ ഗുളികകള്‍ സഹായിക്കുന്നു. വിളര്‍ച്ചയുള്ളവരില്‍ അയണ്‍ ഗുളികകള്‍ ക്ഷീണം കുറയ്ക്കുകയും ഊര്‍ജ്ജസ്വലത നല്‍കുകയും ചെയ്യുന്നു.
ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിന് ഇരുമ്പ് അത്യാവശ്യമാണ്. ഇത് ശരീരത്തിലെ കോശങ്ങളിലേക്ക് ഓക്‌സിജന്‍ എത്തിക്കാന്‍ സഹായിക്കുന്നു. ഇരുമ്പിന്റെ കുറവ് പ്രതിരോധശേഷി കുറയ്ക്കും. അയണ്‍ ഗുളികകള്‍ കഴിക്കുന്നതിലൂടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും രോഗങ്ങളെ പ്രതിരോധിക്കാനും കഴിയും. മുടിയുടെയും ചര്‍മ്മത്തിന്റെയും ആരോഗ്യത്തിന് ഇരുമ്പ് അത്യാവശ്യമാണ്.
