Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

കുവൈറ്റ് എയര്‍പോര്‍ട്ടില്‍ ഇറാൻ നടത്തിയ ആക്രമണത്തില്‍ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

Sathyam Online 4 months ago

കുവൈറ്റ് എയർപോർട്ടില്‍ ബുധനാഴ്ച്ച ഇറാൻ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ഒരു ഇന്ത്യൻ വംശജൻ കൊല്ലപ്പെട്ടതായി ഇന്ത്യൻ എംബസി സ്ഥിരീകരിച്ചു.

ടെർമിനല്‍ 1 കെട്ടിടത്തില്‍ നിരവധി ഡ്രോണുകള്‍ ഇറാൻ വർഷിച്ചെന്നു കുവൈറ്റ് മാധ്യമങ്ങള്‍ അറിയിച്ചു. നിരവധി പേർക്ക് പരുക്കേറ്റു. വിമാനത്താവളം ഏതാനും മണിക്കൂർ അടച്ചിട്ടു.

ഇന്ത്യക്കാരന്റെ മരണത്തില്‍ എംബസി അഗാധമായ ദുഃഖം രേഖപ്പെടുത്തി. മരിച്ചയാളുടെ കുടുംബവുമായി ബന്ധപ്പെടുന്നുണ്ട്. ആവശ്യമായ എല്ലാ സഹായവും നല്‍കും.

ആക്രമണത്തെ കുവൈറ്റ് വിദേശകാര്യ വകുപ്പ് ശക്തമായി അപലപിച്ചു. സിവിലിയൻ മേഖലയില്‍ പ്രാകൃതമായ ആക്രമമാണ് ഇറാൻ നടത്തുന്നതെന്നു അവർ ചൂണ്ടിക്കാട്ടി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Sathyam Online