Tuesday, 27 Jul, 8.49 pm Sathyam Online

ലേറ്റസ്റ്റ് ന്യൂസ്
കുവൈറ്റ് കല ട്രസ്റ്റ് വിദ്യാഭ്യാസ എന്‍ഡോവ്മെന്റ്: അപേക്ഷകള്‍ ക്ഷണിച്ചു

തിരുവനന്തപുരം: കുവൈറ്റിലെ മലയാളികളുടെ പ്രമുഖ സാംസ്‌കാരിക സംഘടനയായ കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈറ്റ് സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്കായി കേരളത്തില്‍ രൂപം കൊടുത്ത കുവൈറ്റ് കല ട്രസ്റ്റ് എസ്. എസ്. എല്‍. സി പാസായ കുട്ടികള്‍ക്ക് നല്‍കി വരുന്ന വിദ്യാഭ്യാസ എന്‍ഡോവ്മെന്റിന് അപേക്ഷകള്‍ ക്ഷണിച്ചു. 2021ലെ എസ്‌എസ്‌എല്‍‌സി പരീക്ഷയില്‍ കേരളത്തിലെ മലയാളം മീഡിയത്തില്‍ പഠിച്ച്‌ ഉയര്‍ന്ന മാര്‍ക്കു നേടിയ സാമ്ബത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികളായിരിക്കണം അപേക്ഷകര്‍.

ഒരു ജില്ലയില്‍ നിന്നും 2 കുട്ടികള്‍ എന്ന നിലയില്‍ 28 കുട്ടികള്‍ക്ക് 5000 രൂപ വീതമാണ് എന്‍ഡോവ്മെന്റ്. വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷയും (ടെലിഫോണ്‍ നമ്ബര്‍ സഹിതം), മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പും, വില്ലേജ് ഓഫീസര്‍ നല്‍കിയ വരുമാന സര്‍ട്ടിഫിക്കറ്റും, റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പും ഉള്‍പ്പെടെ താഴെ പറയുന്ന ഏതെങ്കിലും ഒരു വിലാസത്തില്‍ 2021 ആഗസ്റ്റ് 20ന് മുന്‍പായി ലഭിക്കുന്ന വിധം അയക്കണം.

1) എം. വി. ഗോവിന്ദന്‍, ചെയര്‍മാന്‍, കുവൈറ്റ് കല ട്രസ്റ്റ്, എ. കെ. ജി. സെന്‍്റര്‍, തിരുവനന്തപുരം.

2) ചന്ദ്രമോഹനന്‍ പനങ്ങാട്, സെക്രട്ടറി, കുവൈറ്റ് കല ട്രസ്റ്റ്, പുലാ മന്തോള്‍ (പോസ്റ്റ്), മലപ്പുറം ജില്ല, പിന്‍ 679323

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Sathyam Online
Top