Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

കുവൈത്ത് വിമാനത്താവളത്തിന് നേരെയുണ്ടായ ഇറാനിയൻ മിസൈല്‍-ഡ്രോണ്‍ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്കേറ്റു

Sathyam Online 1 week ago

കുവൈത്ത് സിറ്റി: കുവൈത്ത് വിമാനത്താവളത്തിന് നേർക്കുണ്ടായ ആക്രമണത്തില്‍ ഒരു മരണം. ഒരാള്‍ കൊല്ലപ്പെട്ടതായി കുവൈത്ത് സ്ഥിരീകരിച്ചു.

ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളില്‍ ഒരാള്‍ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ആക്രമണത്തെ ശക്തമായി അപലപിച്ച കുവൈത്ത്, തിരിച്ചും പ്രതികരിക്കാൻ അവകാശം ഉണ്ടെന്നും വ്യക്തമാക്കി. കുവൈത്തിലെ നയതന്ത്ര മിഷൻ ഓഫീസുകളും ആക്രമിക്കപ്പെട്ടു. ഇന്നലെയാണ് പൂർണ തോതില്‍ നവീകരണം പൂർത്തിയാക്കി എയർപോർട്ട് തുറന്നത്. ആക്രമണത്തിന് പിന്നാലെ വിമാന സർവീസുകള്‍ താല്‍ക്കാലികമായി നിലച്ചിരുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Sathyam Online