Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

കുവൈത്തില്‍ ഭാരതീയ പ്രവാസി പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ രക്ഷാബന്ധൻ മഹോത്സവം സംഘടിപ്പിച്ചു

Sathyam Online 1 week ago

കുവൈത്ത് സിറ്റി: ഭാരതീയ പ്രവാസി പരിഷത്ത് (ബി.പി.പി) കുവൈത്തിന്റെ ആഭിമുഖ്യത്തില്‍ രക്ഷാബന്ധൻ മഹോത്സവം ഇന്ത്യൻ എംബസി ഓഡിറ്റോറിയത്തില്‍ വെച്ച്‌ വർണ്ണാഭമായി സംഘടിപ്പിച്ചു.

ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ സഞ്ജയ് കെ. മുലുക ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്തു.


ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ, കുവൈത്തിലെ വിവിധ സാമൂഹിക-സാംസ്കാരിക സംഘടനാ നേതാക്കള്‍, പ്രമുഖ വ്യക്തിത്വങ്ങള്‍ എന്നിവർ ചടങ്ങില്‍ സന്നിഹിതരായിരുന്നു.


ഭാരതീയ സംസ്കാരത്തിന്റെ മഹത്വവും രക്ഷാബന്ധന്റെ സാഹോദര്യ സന്ദേശവും ഉയർത്തിപ്പിടിക്കുന്ന വിവിധ പരിപാടികളാണ് മഹോത്സവത്തിന്റെ ഭാഗമായി അരങ്ങേറിയത്.

അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച്‌ ബി.പി.പി സംഘടിപ്പിച്ച വിവിധ ഓണ്‍ലൈൻ മത്സരങ്ങളില്‍ വിജയികളായ 52 കുട്ടികള്‍ക്കുള്ള സമ്മാനങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്തു.

കൂടാതെ, രക്ഷാബന്ധനോടനുബന്ധിച്ച്‌ നടന്ന 'രാഖി നിർമ്മാണ മത്സരത്തില്‍' വിജയിച്ച 35 പേർക്കും സമ്മാനങ്ങള്‍ സമ്മാനിച്ചു.

വിവിധ മത്സരങ്ങളുടെ വിധികർത്താക്കളെ മെമന്റോ നല്‍കി ആദരിച്ചു. ചടങ്ങില്‍ ആകെ 140-ഓളം മെമന്റോകളാണ് അർഹരായവർക്ക് വിതരണം ചെയ്തത്.

ബി.പി.പി കുവൈത്ത് ജനറല്‍ സെക്രട്ടറി ശ്രീ. രാജ്ഭണ്ഡാരി സ്വാഗതം ആശംസിച്ച ചടങ്ങില്‍, മുഖ്യാതിഥി സഞ്ജയ് കെ. മുലുക മുഖ്യപ്രഭാഷണം നടത്തി. ബി.പി.പി കുവൈത്ത് ട്രഷറർ വി. കൃഷ്ണകുമാർ നന്ദി രേഖപ്പെടുത്തി.

സമ്മേളനത്തിനു ശേഷം ബി.പി.പിയുടെ വിവിധ യൂണിറ്റുകളിലെ കുട്ടികള്‍ അവതരിപ്പിച്ച കലാപരിപാടികളും അരങ്ങേറി. പരിപാടിയുടെ വിജയത്തിനായി ബി.പി.പിയുടെ വിവിധ ഏരിയ, ഭാഷാ വിഭാഗം ഭാരവാഹികള്‍ നേതൃത്വം നല്‍കി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Sathyam Online