Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കുവൈറ്റില്‍ ഇന്ന് 666 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു;  ഇന്ന് 3 മരണവും

കുവൈറ്റില്‍ ഇന്ന് 666 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; ഇന്ന് 3 മരണവും

Sathyam Online 6 years ago

കുവൈറ്റ് : കുവൈറ്റില്‍ ഇന്ന് 666 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 56174 ആയി. 421 സ്വദേശികള്‍ക്കും 245 പ്രവാസികള്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനുള്ളില്‍ 805 പേര്‍ രോഗമുക്തി നേടി.

ഇന്ന് 3 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് ആകെ മരിച്ചവരുടെ എണ്ണം 396 ആയി.

അല്‍ അഹമ്മദി പ്രദേശത്ത് 199 പേര്‍ക്കും, അല്‍ ജഹ്‌റ പ്രദേശത്ത് 145 പേര്‍ക്കും, അല്‍ ഫര്‍വാനിയ പ്രദേശത്ത് 121 പേര്‍ക്കും, കാപിറ്റല്‍ പ്രദേശത്ത് 108 പേര്‍ക്കും, ഹവല്ലി പ്രദേശത്ത് 93 പേര്‍ക്കുമാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Sathyam Online