
കുവൈറ്റ് സിറ്റി: കുവൈറ്റ് മന്ത്രാലയം വ്യക്തമാക്കിയതനുസരിച്ച്, കഴിഞ്ഞ മണിക്കൂറുകളില്‍ രാജ്യത്തിന് നേരെ ഉണ്ടായ ആക്രമണങ്ങളെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ തടയുന്നതിനിടെയാണ് ഈ സംഭവം ഉണ്ടായത്.
എന്നാല്‍ ഈ കേടുപാടുകള്‍ രാജ്യത്തെ വൈദ്യുതി, ജല വിതരണ സേവനങ്ങളെ ഒട്ടും ബാധിച്ചിട്ടില്ലെന്നും നിലവില്‍ തടസ്സങ്ങളൊന്നുമില്ലാതെ സേവനങ്ങള്‍ തുടരുന്നുണ്ടെന്നും അധികൃതർ സ്ഥിരീകരിച്ചു.
സംഭവസ്ഥലത്ത് സുരക്ഷാ വിഭാഗങ്ങളുമായി ചേർന്ന് അടിയന്തര രക്ഷാപ്രവർത്തകരും വിദഗ്ധരും പരിശോധനകള്‍ ആരംഭിച്ചിട്ടുണ്ട്.
നാശനഷ്ടങ്ങളുടെ തോത് വിലയിരുത്താനും തകരാറിലായ ലൈനുകള്‍ എത്രയും വേഗം പുനഃസ്ഥാപിക്കാനുമുള്ള അറ്റകുറ്റപ്പണികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിക്കുകയാണെന്നും മന്ത്രാലയം അറിയിച്ചു.
