Dailyhunt
കുവൈറ്റിലേക്ക് വരുന്ന വിവിധ വിഭാഗങ്ങളുടെ ക്വാറന്റൈന്‍ ഒഴിവാക്കാന്‍ തീരുമാനം

കുവൈറ്റിലേക്ക് വരുന്ന വിവിധ വിഭാഗങ്ങളുടെ ക്വാറന്റൈന്‍ ഒഴിവാക്കാന്‍ തീരുമാനം

Sathyam Online 4 years ago

കുവൈറ്റ് സിറ്റി: കുവൈറ്റിലേക്ക് വരുന്ന വിവിധ വിഭാഗങ്ങളിലുള്ളവരുടെ ക്വാറന്റൈന്‍ ഒഴിവാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. എന്നാല്‍ രാജ്യത്ത് എത്തിയ തീയതി മുതല്‍ മൂന്ന് ദിവസത്തിനകം രോഗമുക്തനാണെന്ന് തെളിയിക്കാന്‍ പിസിആര്‍ പരിശോധന നടത്തണം.

കുവൈറ്റ് അംഗീകരിച്ച കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍, കൊവിഡ് ബാധിച്ച്‌ മുക്തരായവര്‍ (90 ദിവസത്തില്‍ കൂടരുത്), ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം വാക്‌സിന്‍ എടുക്കാന്‍ സാധിക്കാത്തവര്‍ (ആരോഗ്യമന്ത്രാലയത്തിന്റെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം), ഗര്‍ഭിണികളായ പൗരകള്‍ എന്നിവര്‍ക്കാണ് ക്വാറന്റൈന്‍ ഒഴിവാക്കാന്‍ തീരുമാനമായത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Sathyam Online