
ഗള്‍ഫ് രാജ്യങ്ങള്‍ക്കു നേരെ ചൊവാഴ്ച്ച ഇറാൻ വിട്ട മിസൈലുകളും ഡ്രോണുകളും തകർത്തുവെന്നു യുഎസ് സൈന്യം അവകാശപ്പെട്ടു.ഇറാന്റെ ഖെഷം ദ്വീപില്‍ യുഎസ് ആക്രമണം നടത്തിയതായും സെന്റ്കോം അറിയിച്ചു.
ഇറാന്റെ ഒരു മിസൈല്‍ പോലും ഗള്‍ഫിലെ ലക്ഷ്യത്തില്‍ എത്തിയില്ലെന്നു അവർ പറഞ്ഞു. ഫെബ്രുവരി 28നു യുഎസ്, ഇസ്രായേലി സേനകള്‍ ഇറാനില്‍ ആക്രമണം തുടങ്ങിയ ശേഷം ഇതാദ്യമാണ് യുഎസ് സേന ഇത്തരമൊരു ഇടപെടല്‍ നടത്തിയതായി അവകാശപ്പെടുന്നത്.
കുവൈറ്റിനു നേരെ വിട്ട രണ്ട് മിസൈലുകളെ അടിച്ചു തകർത്തെന്നും ബഹ്റൈൻ ലക്ഷ്യമാക്കിയ മൂന്നെണ്ണം വീഴ്ത്തിയെന്നും സെന്റ്കോം പറഞ്ഞു.
ബുധനാഴ്ച്ച പുലർച്ചെ ഇറാൻ വിക്ഷേപിച്ച മിസൈലുകള്‍ ആകാശപ്രതിരോധം കൊണ്ടു തടഞ്ഞെന്നു കുവൈറ്റ് അറിയിച്ചു. ഏതാനും ഡ്രോണുകളും തടയാൻ കഴിഞ്ഞു.
