Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

ലഹരിക്കെതിരെ 'സ്റ്റാന്റ് വിത്ത് തൂഫാൻ'; സംസ്ഥാനതല ഉദ്ഘാടനം സെപ്റ്റംബര്‍ 23ന്

തിരുവനന്തപുരം: പോളിടെക്‌നിക് കോളേജുകളെ കേന്ദ്രീകരിച്ച്‌ നടപ്പാക്കുന്ന സമഗ്ര ലഹരിവിരുദ്ധ പ്രവർത്തന പദ്ധതിയായ 'STAND WITH TOOFAN'-ന്റെ സംസ്ഥാനതല ഉദ്ഘാടനം സെപ്റ്റംബർ 23ന് തിരുവനന്തപുരത്തെ പബ്ലിക് ലൈബ്രറി ഹാളില്‍ നടക്കും.

ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോണ്‍ പരിപാടി ഉദ്ഘാടനം ചെയ്യും. ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോണ്‍ അധ്യക്ഷത വഹിക്കും.


പോളിടെക്‌നിക് കോളേജുകളെയും കോളേജുകളുടെ 1.5 കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങളെയും കേന്ദ്രീകരിച്ചാണ് 'STAND WITH TOOFAN' പദ്ധതിയുടെ പ്രവർത്തനങ്ങള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.


സമീപ പ്രദേശങ്ങളിലെ ഗ്രാമങ്ങളിലും ലഹരിവിരുദ്ധ ബോധവത്കരണ പ്രവർത്തനങ്ങള്‍ സംഘടിപ്പിക്കും. കൂടാതെ, കോളേജുകള്‍ക്ക് സമീപമുള്ള പ്രൈമറി സ്‌കൂളുകളിലും വിദ്യാർഥികള്‍ക്കും രക്ഷിതാക്കള്‍ക്കും അധ്യാപകർക്കുമായി വിവിധ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കും.

നാഷണല്‍ സർവീസ് സ്‌കീം ടെക്‌നിക്കല്‍ സെല്ലിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ഡോ. ജയപ്രകാശ് പി. സ്വാഗതം ആശംസിക്കും.

പദ്ധതിയുടെ വിശദീകരണം നാഷണല്‍ സർവീസ് സ്‌കീം ടെക്‌നിക്കല്‍ സെല്ലിന്റെ സ്റ്റേറ്റ് പ്രോഗ്രാം കോ-ഓർഡിനേറ്റർ സുനില്‍കുമാർ ബി. നിർവഹിക്കും. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ ഡോ. അരുള്‍ ആർ.ബി. കൃഷ്ണ മുഖ്യാതിഥിയാകും. ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ സൂരജ് പങ്കെടുക്കും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Sathyam Online