
ന്യൂഡല്‍ഹി : മാസപ്പടി കേസില്‍ ഹർജിയിലൂടെ വിചാരണ തടസ്സപ്പെടുത്തുക എന്ന തന്ത്രം സ്വീകരിക്കുന്നത് സിഎംആർഎല്‍ ആണ് .
ഒരു വർഷത്തിനിടെ ഡല്‍ഹി ഹൈക്കോടതി കേസ് മാറ്റിയത് 14 തവണയാണ് . മുപ്പതിലേറെ തവണ മാറ്റിയ സുപ്രീം കോടതിയിലുള്ള ലാവ്ലിൻ കേസ് ഈ ഘട്ടത്തില്‍ ഓർമ്മ വരുക സ്വാഭാവികം .
നിസ്സാരകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സി എം ആർ എല്‍ കേസ് മാറ്റുന്ന നടപടികള്‍ സ്വീകരിക്കുന്നത് . സമയമില്ല എന്ന കാര്യം പറഞ്ഞ് പോലും കേസ് മാറ്റിയിട്ടുണ്ട് . 2025 മാർച്ചില്‍ കുറ്റപത്രം എസ്‌എഫ്‌ഐഒ നല്‍കി.
എന്നാല്‍ സിഎംആർഎല്‍ ഡല്‍ഹി ഹൈക്കോടതിയില്‍ നിന്ന് വിചാരണ സ്റ്റേ ചെയ്യിക്കുകയായിരുന്നു.കേരള ഹൈക്കോടതിയും വിചാരണ തടഞ്ഞിരുന്നുവെന്നത് ഇതുമായി ചേർത്ത് വെയ്ക്കണം .
കേസ് വെകുന്നു എന്നത് യാഥാർത്ഥ്യമാണ്. മാസപ്പടിയില്‍ ഇഡി കൂടി കളത്തിലിറങ്ങിയതോടെ എസ്‌എഫ്‌ഐഒ യുടെ അന്വേഷണം എന്തായി എന്ന ചോദ്യവും ഉയർന്നു . കേസ് കോടതി നിരന്തരം മാറ്റിവെയ്ക്കുന്ന അവസ്ഥയിലാണ് എന്നതാണ് യാഥാർത്ഥ്യം
