Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

ലയണ്‍സ് ക്ലബ്ബുകളുടെ പ്രവര്‍ത്തനം മാതൃകാപരം : പ്രൊഫ. ഷീല സ്റ്റീഫൻ

Sathyam Online 2 weeks ago

കുണിഞ്ഞി: നാടിൻ്റെ വികസനത്തിന് ലയണ്‍സ് ക്ലബ്ബുകള്‍ പോലുള്ള സംഘടനകള്‍ നല്കുന്നത് വലിയ സംഭാവനകളാണ്. സേവനത്തിനും വ്യക്തിത്വ വികസനത്തിനും ലയണ്‍സ് ക്ലബ്ബുകള്‍ വഹിക്കുന്ന പങ്ക് ഒട്ടും ചെറുതല്ല എന്ന് ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ.

ഷീല സ്റ്റീഫൻ അഭിപ്രായപ്പെട്ടു.


കുണിഞ്ഞി ലയണ്‍സ് ക്ലബ്ബിൻ്റെ ഓഫീസ് ഉദ്ഘാടനവും, ഓണാഘോഷ പരിപാ ടികളുടെ ഉദ്ഘാടനവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു പ്രൊഫ. ഷീല സ്റ്റീഫൻ. യോഗത്തില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് ഫാനുകള്‍ വിതരണം ചെയ്തു.


കുണിഞ്ഞി ലയണ്‍സ് ക്ലബ്ബ് പ്രസിഡൻ്റ് Ln. Adv. റെനീഷ് മാത്യുവിൻ്റെ അദ്ധ്യ ക്ഷതയില്‍ ചേർന്ന യോഗത്തില്‍ Ln. Dr. ജോസഫ് മനോജ്, Ln. ലൈജു ഫിലിപ്പ്, സെക്രട്ടറി സജു സക്കറിയ, ട്രഷറർ ബെന്നി മാത്യു, പഞ്ചായത്ത് അംഗങ്ങളായ ജോസ് കല്ലോലി, സിനി അജി എന്നിവർ ആശംസകള്‍ അറിയിച്ചു സംസാരിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Sathyam Online