
ഡാളസ്: 2026 ഫിഫ ലോകകപ്പില്‍ പ്രീ ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്തായതിന് പിന്നാലെ പോര്‍ച്ചുഗല്‍ ദേശീയ ടീം പരിശീലകന്‍ റോബര്‍ട്ടോ മാര്‍ട്ടിനസ് തന്റെ സ്ഥാനം രാജിവെച്ചു.
ലോകകപ്പ് കിരീടം ലക്ഷ്യമിട്ടാണ് താന്‍ ടീമിനൊപ്പം ചേര്‍ന്നതെന്നും, ആ ലക്ഷ്യം നേടാന്‍ കഴിയാത്ത സാഹചര്യത്തില്‍ തുടരുന്നത് അര്‍ത്ഥശൂന്യമാണെന്നും മാര്‍ട്ടിനസ് വ്യക്തമാക്കി.
''ഇതൊരു സൈക്കിളിന്റെ അന്ത്യമാണ്. ടീമിന് പുതിയൊരു ശബ്ദവും പുതിയൊരു നേതൃത്വവും ആവശ്യമാണ്. താന്‍ ടീം വിടുമെന്ന് നേരത്തെ തീരുമാനിച്ചിരുന്നതല്ല.
എന്നാല്‍ ലോകകപ്പ് വിജയിക്കാനുള്ള ലക്ഷ്യത്തില്‍ പരാജയപ്പെട്ടതോടെ സ്ഥാനമൊഴിയുന്നത് ഉചിതമാണെന്ന് തോന്നുന്നു. മൂന്നര വര്‍ഷക്കാലം പോര്‍ച്ചുഗലിനെ പരിശീലിപ്പിക്കാന്‍ സാധിച്ചത് ജീവിതത്തിലെ ഏറ്റവും വലിയ അനുഭവമാണ്. നല്ല ഓര്‍മ്മകളോടെയാണ് താന്‍ മടങ്ങുന്നത്.'' മാര്‍ട്ടിനസ് പറഞ്ഞു.
സ്‌പെയിനിന്റെ വിജയം അപ്രതീക്ഷിതമായിരുന്നുവെങ്കിലും, കളിയിലുടനീളം ഇരുടീമുകളും മികച്ച പ്രകടനമാണ് നടത്തിയത്.
മത്സരത്തിന്റെ 11-ാം മിനിറ്റില്‍ ബ്രൂണോ ഫെര്‍ണാണ്ടസിന്റെ പാസില്‍ നിന്ന് റൊണാള്‍ഡോ നടത്തിയ മുന്നേറ്റം സ്പാനിഷ് ഗോള്‍കീപ്പര്‍ ഉനായ് സിമോണ്‍ തടഞ്ഞു.
ഒന്നാം പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് നൂനോ മെന്‍ഡസിന്റെ തകര്‍പ്പന്‍ ഷോട്ട് സ്‌പെയിനിന്റെ ക്രോസ്ബാറില്‍ തട്ടിത്തെറിച്ചത് പോര്‍ച്ചുഗലിന് നിര്‍ഭാഗ്യമായി.
