Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

മഹാത്മാ ഗാന്ധിയെ വധിച്ചവരാണ് തങ്ങളെ ദേശവിരുദ്ധര്‍ എന്ന് വിളിക്കുന്നത്. ഗാന്ധിയെ വധിച്ച നാഥുറാം വിനായക് ഗോഡ്‌സെയാണ് രാജ്യത്തെ ആദ്യ ദേശവിരുദ്ധൻ. ആര്‍എസ്‌എസ് നേതാവിന്റെ ആരോപണത്തിന് മറുപടിയുമായി അഭിജീത് ദീപ്‌കെ

Sathyam Online 1 week ago

ന്യൂഡല്‍ഹി: സിജെപി പ്രതിഷേധക്കാര്‍ ദേശവിരുദ്ധരാണെന്ന ആര്‍എസ്‌എസ് നേതാവിന്റെ ആരോപണത്തിന് മറുപടിയുമായി അഭിജീത് ദീപ്‌കെ.

മഹാത്മാ ഗാന്ധിയെ വധിച്ചവരാണ് തങ്ങളെ ദേശവിരുദ്ധര്‍ എന്ന് വിളിക്കുന്നതെന്ന് ദീപ്‌കെ വിമര്‍ശിച്ചു.

ഗാന്ധിയുടെ കൊലയാളികള്‍ക്ക് മറ്റാരെയും ദേശവിരുദ്ധര്‍ എന്ന് വിളിക്കാന്‍ ധാര്‍മ്മിക അവകാശമില്ല. ഗാന്ധിയെ വധിച്ച നാഥുറാം വിനായക് ഗോഡ്‌സെയാണ് രാജ്യത്തെ ആദ്യ ദേശവിരുദ്ധനെന്നും ദീപ്‌കെ പറഞ്ഞു.

സിജെപിയുടെ പ്രതിഷേധം വെറും പരീക്ഷാ ക്രമക്കേടിനെതിരെയുള്ള സമരം മാത്രമായിരുന്നില്ലെന്നും അതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ദേശവിരുദ്ധ ശക്തികളാണെന്നുമായിരുന്നു ആര്‍എസ്‌എസ് നേതാവ് അതുല്‍ ലിമായെയുടെ വിമര്‍ശനം. ഇതിനാണ് ദീപ്‌കെ മറുപടി നല്‍കിയിരിക്കുന്നത്.


നേരത്തെ, അഭിജീത് ദീപ്‌കെയുടെ കുടുംബത്തിന്റെ സാമ്പത്തിക സ്രോതസ്സിനെക്കുറിച്ച്‌ അന്വേഷണം വേണമെന്ന് ചില കേന്ദ്രങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.


മകനെ വിദേശത്ത് അയച്ച്‌ പഠിപ്പിക്കാന്‍ ദീപ്‌കെയുടെ പിതാവിന് എവിടെ നിന്നാണ് പണം ലഭിച്ചതെന്നായിരുന്നു ചോദ്യം. ഇതിന് അഭിജീത് ദീപ്‌കെ മറുപടി നല്‍കുകയും ചെയ്തു.

തന്റെ യുഎസ് പഠനച്ചെലവ് ബോസ്റ്റണ്‍ സര്‍വകലാശാലയുടെ സ്‌കോളര്‍ഷിപ്പും വിദ്യാഭ്യാസ വായ്പയും വഴിയാണെന്ന് അഭിജീത് ദീപ്‌കെ വ്യക്തമാക്കി.

ജന്തര്‍ മന്തറിലെ സമരം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ ഉടന്‍ പാലിക്കണമെന്ന് സിജെപി ആവശ്യപ്പെട്ടു.


ജൂലൈ 25ന് യുവാക്കള്‍ക്ക് നല്‍കിയ ഉറപ്പുകള്‍ പാലിക്കണമെന്ന് സിജെപി വക്താവ് സൗരവ് ദാസ് പറഞ്ഞു. രാജ്യത്തെ യുവാക്കള്‍ തങ്ങളുടെ വാക്ക് പാലിച്ചു.


ഇനി സര്‍ക്കാര്‍ തങ്ങളുടെ വാക്ക് പാലിക്കേണ്ട സമയമാണ്. വിവിധ സംസ്ഥാനങ്ങളിലെ സംഭവവികാസങ്ങള്‍ നിരീക്ഷിച്ചുവരികയാണ്. കേന്ദ്ര സര്‍ക്കാറിന്റെ പ്രതിനിധികളുമായി നിരന്തരം ആശയവിനിമയം നടത്തുന്നതായും സൗരവ് ദാസ് പറഞ്ഞു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Sathyam Online