Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

മൈസൂരുവിലെ നഴ്സിങ് പഠനം അവസാനിപ്പിച്ച്‌ നാട്ടിലേക്ക് മടങ്ങുമ്പോള്‍ അപകടം; നഴ്സിങ് വിദ്യാര്‍ത്ഥിനി മരിച്ചു

Sathyam Online 1 week ago

തൃശൂർ : മൈസൂരുവില്‍ വാഹനാപകടത്തില്‍ നഴ്സിങ് വിദ്യാർത്ഥിനി മരിച്ചു. വരവൂർ കുമരപ്പനാല്‍ കുന്നത്ത് വീട്ടില്‍ സുരേന്ദ്രന്റെയും സിനിയുടെയും മകള്‍ ആര്യയാണ് (18) മരിച്ചത്.

ബുധനാഴ്ച വൈകീട്ടായിരുന്നു അപകടം.

മൈസൂരുവിലെ നഴ്സിങ് പഠനം അവസാനിപ്പിച്ചു പിതാവിനൊപ്പം നാട്ടിലേക്കു കാറില്‍ മടങ്ങുമ്പോഴായിരുന്നു അപകടം ഉണ്ടായത്. മൈസൂരു ആദി ചുഞ്ചനഗിരി മെഡിക്കല്‍ കേ‍ാളജിലെ നഴ്സിങ് വിദ്യാർഥിനിയായിരുന്നു.

കേ‍ാളജിലെ താമസവും ഭക്ഷണവും ശരിയായ രീതിയില്‍ അല്ലാത്തതിനാല്‍ പഠനം അവസാനിപ്പിച്ച്‌ മടങ്ങുകയായിരുന്നു.


ആര്യയും പിതാവും സഞ്ചരിച്ചിരുന്ന കാറില്‍ എതിരെ വന്നിരുന്ന മറ്റെ‍ാരു കാർ ഇടിക്കുകയായിരുന്നു. പിതാവ് സുരേന്ദ്രനും പരിക്കേറ്റിട്ടുണ്ടെങ്കിലും സാരമുള്ളതല്ലെന്നാണ് വിവരം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Sathyam Online