Tuesday, 07 Jul, 11.08 am Sathyam Online

ലേറ്റസ്റ്റ് ന്യൂസ്
മകള്‍ കുറച്ചുനാളായി വീട്ടില്‍ വരാറില്ല; ഫോണില്‍ വിളിച്ചിട്ട് കിട്ടുന്നില്ല, സ്വര്‍ണക്കടത്ത് കേസില്‍ മകള്‍ക്ക് പങ്കുണ്ട് എന്ന തരത്തില്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ കണ്ട് ഞെട്ടിപ്പോയി; മകള്‍ കുറ്റക്കാരിയെങ്കില്‍ ശിക്ഷിക്കപ്പെടണമെന്ന് സ്വപ്‌ന സുരേഷിന്റെ അമ്മ പ്രഭ

തിരുവനന്തപുരം : വിമാനത്താവളത്തില്‍ ഡിപ്ലോമാറ്റിക് കാര്‍ഗോ വഴി സ്വര്‍ണം കടത്തിയ കേസില്‍ ആരോപണവിധേയയായ മകള്‍ കുറ്റക്കാരിയെങ്കില്‍ ശിക്ഷിക്കപ്പെടണമെന്ന് സ്വപ്‌ന സുരേഷിന്റെ അമ്മ പ്രഭ. മകള്‍ കുറച്ചുനാളായി വീട്ടില്‍ വരാറില്ല. ഫോണില്‍ വിളിച്ചിട്ട് കിട്ടുന്നില്ല. സ്വര്‍ണ കളളക്കടത്ത് കേസില്‍ മകള്‍ക്ക് പങ്കുണ്ട് എന്ന തരത്തില്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ കണ്ട് ഞെട്ടിപ്പോയെന്നും സ്വപ്‌നയുടെ അമ്മ മാധ്യമങ്ങളോട് പ്രതികരിച്ചു.

സ്വര്‍ണ കളളക്കടത്ത് കേസില്‍ സ്വപ്ന സുരേഷിന് ഉന്നതരുമായി അടുത്ത ബന്ധമുണ്ടെന്ന് കേസില്‍ അറസ്റ്റിലായ പ്രതി സരിത്ത് കസ്റ്റംസിന് മൊഴി നല്‍കി. സ്വപ്‌ന ഐടി സെക്രട്ടറിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു.

പല കാര്യങ്ങള്‍ക്കും സ്വപ്‌ന ഐടി സെക്രട്ടറി ശിവശങ്കറിന്റെ സഹായം തേടിയിരുന്നതായും സരിത്ത് മൊഴി നല്‍കിയിട്ടുണ്ട്. മന്ത്രിമാരുടെ ഓഫിസില്‍ അടക്കം സ്വപ്നയ്ക്ക് അടുപ്പമുണ്ടായിരുന്നതായും സരിത്ത് കസ്റ്റംസിനോട് പറഞ്ഞു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Sathyam Online
Top