Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

മലപ്പുറത്ത് 11കാരിയെ തുടര്‍ച്ചയായി ക്രൂര പീഡനത്തിനിരയാക്കി, ലഹരിക്ക് അടിമയാക്കാനും ശ്രമം; പോക്സോ കേസ് പ്രതിക്ക് 22 വര്‍ഷം കഠിനതടവും പിഴയും. പെണ്‍കുട്ടിയുടെ വീട്ടില്‍ കയറി പീഡനം നടത്തിയ നരാധമന് ഒടുവില്‍ അര്‍ഹിച്ച ശിക്ഷ. പ്രതി സമാനമായ മറ്റ് പോക്സോ കേസുകളിലും മോഷണക്കേസുകളിലും പ്രതി

Sathyam Online 2 weeks ago

മലപ്പുറം: 11 വയസ്സുകാരിയായ പിഞ്ചുബാലികയെ പലതവണ ക്രൂരമായി ലൈംഗിക പീഡനത്തിനിരയാക്കുകയും ലഹരിക്ക് അടിമയാക്കാൻ ശ്രമിക്കുകയും ചെയ്ത പോക്സോ കേസിലെ പ്രതിക്ക് 22 വർഷം കഠിന തടവും 60,000 രൂപ പിഴയും വിധിച്ചു.

കൂട്ടായി മാസ്റ്റർപടി കകോച്ചിന്റെ പുരയ്ക്കല്‍ സഫാനെയാണ് (35) തിരൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജി ടി.ബി. ഫസീല അർഹിച്ച ശിക്ഷ നല്‍കി ജയിലിലടച്ചത്. പിഴത്തുക അടച്ചില്ലെങ്കില്‍ പ്രതി ഒമ്പതു മാസം അധിക തടവ് കൂടി അനുഭവിക്കേണ്ടിവരും.

2024 മേയിലാണ് പെണ്‍കുട്ടി കുടുംബത്തോടൊപ്പം താമസിക്കുന്ന വീട്ടില്‍ വെച്ച്‌ ഇയാള്‍ അതിക്രൂരമായ കടന്നാക്രമണവും പീഡനവും നടത്തിയത്. ലഹരിവസ്തുക്കള്‍ നല്‍കി പെണ്‍കുട്ടിയെ കെണിയില്‍പെടുത്താനും ഇയാള്‍ ശ്രമിച്ചിരുന്നു.

കേവലം ഒരു കുറ്റവാളി എന്നതിനപ്പുറം, സമാനമായ രണ്ട് പോക്സോ കേസുകളില്‍ നിലവില്‍ റിമാൻഡില്‍ കഴിയുന്ന സ്ഥിരം കുറ്റവാളിയാണ് ഇയാളെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഇതിന് പുറമെ ഫറോക്ക്, പന്തീരാങ്കാവ്, കൊണ്ടോട്ടി, തിരൂർ തുടങ്ങിയ വിവിധ പോലീസ് സ്റ്റേഷനുകളില്‍ നിരവധി മോഷണ കേസുകളിലും ഇയാള്‍ പ്രതിയാണ്.

താനൂർ സബ് ഇൻസ്പെക്ടറായിരുന്ന എൻ.ആർ. സുജിത്താണ് കേസില്‍ കൃത്യമായ അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. അശ്വനി കുമാർ ഹാജരായി. സമൂഹത്തിന് തന്നെ ഭീഷണിയായ ഈ കൊടും കുറ്റവാളിയെ ശിക്ഷാവിധിയെ തുടർന്ന് ജയിലിലേക്ക് അയച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Sathyam Online