Thursday, 13 Aug, 3.53 pm Sathyam Online

ലേറ്റസ്റ്റ് ന്യൂസ്
മലയാളികള്‍ക്ക് എക്കാലവും നൊസ്റ്റാള്‍ജിയ നല്‍കുന്ന അവലോസു പൊടി

കുട്ടിക്കാലത്തെ ഒരുപാട് ഓര്‍മ്മകള്‍ നല്‍കുന്ന അവലോസു പൊടി എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കിയാലോ..

ചേരുവകള്‍:

1. പച്ചരി - 2 കപ്പ്
2. തേങ്ങ ചിരകിയത് - 1 കപ്പ്
3. ജീരകം/ജീരകം പൊടിച്ചത് - 1/2 ടീസ്പൂണ്‍
4. ഉപ്പ് - ഒരു നുള്ള്

പാചകം ചെയ്യുന്ന രീതി:

1. അരി കഴുകി 2 മണിക്കൂര്‍ കുതിരാന്‍ വയ്ക്കുക
2. ശേഷം നന്നായി വെള്ളം വാര്‍ത്ത് എടുക്കുക
3. ഒരു വൃത്തിയുള്ള തുണിയില്‍ നിരത്തിയിട്ട് ഉണക്കിയെടുക്കുക.
4. മിക്സി ജാറില്‍ ഇട്ട് തരുതരുപ്പായി പൊടിച്ചെടുക്കുക
5. പൊടിച്ച അരിയില്‍ തേങ്ങ ചിരകിയതും, ജീരകവും ഉപ്പും ചേര്‍ത്ത് കൈ കൊണ്ട് നന്നായി കുഴച്ച്‌ യോജിപ്പിക്കുക
6. ഈ മിശ്രിതം 1 മണിക്കൂര്‍ റെസ്റ്റ് ചെയ്യാന്‍ മാറ്റി വയ്ക്കുക (1 മണിക്കൂര്‍ കഴിയുമ്ബോള്‍ മിശ്രിതം നല്ല ഡ്രൈ ആയിട്ടുണ്ടാവും)
7. ഉരുളി അല്ലെങ്കില്‍ ചുവടു കട്ടിയുള്ള പാത്രത്തില്‍ മിശ്രിതം ഇട്ട് കൊടുക്കുക
8. ചെറുതീയില്‍ വച്ച്‌ കൈ എടുക്കാതെ ഇളക്കി കൊടുക്കുക
9. ഏകദേശം 1/2 മണിക്കൂര്‍ എടുക്കും പാകമായി വരാന്‍
10. നല്ല ക്രിസ്പ് ആയി ചെറിയ പിങ്ക് കളര്‍ ആവുമ്ബോള്‍ ഇറക്കി വയ്ക്കുക
11. ചൂട് ആറിക്കഴിഞ്ഞാല്‍ എയര്‍ടൈറ്റ് കണ്ടെയ്നറില്‍ സൂക്ഷിക്കുക

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Sathyam Online
Top