
മാമ്പഴ ജ്യൂസില്‍ അടങ്ങിയിരിക്കുന്ന വൈറ്റമിൻ സി വെളുത്ത രക്താണുക്കളുടെ പ്രവർത്തനം മെച്ചപ്പെടുത്തുകയും അണുബാധകളെ ചെറുക്കാൻ സഹായിക്കുകയും ചെയ്യുന്നു.
ഇതിലടങ്ങിയിരിക്കുന്ന എൻസൈമുകള്‍ ആമാശയത്തിലെ ദഹനപ്രക്രിയയെ സുഗമമാക്കുകയും മലബന്ധം പോലുള്ള പ്രശ്നങ്ങള്‍ അകറ്റിനിർത്താൻ സഹായിക്കുകയും ചെയ്യുന്നു.
പ്രകൃതിദത്തമായ പഞ്ചസാരയും കാർബോഹൈഡ്രേറ്റും അടങ്ങിയിരിക്കുന്നതിനാല്‍, വ്യായാമത്തിന് ശേഷമോ ക്ഷീണം തോന്നുമ്പോഴോ പെട്ടെന്ന് ഊർജ്ജം നല്‍കാൻ ഇത് മികച്ചതാണ്.
വൈറ്റമിൻ എ, ബീറ്റാ കരോട്ടിൻ എന്നിവയുടെ സാന്നിധ്യം തിളക്കമുള്ള ചർമ്മവും നല്ല കാഴ്ചശക്തിയും നിലനിർത്താൻ സഹായിക്കുന്നു.
