Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

മാങ്കുളത്ത്, ഭാര്യയെ ചുറ്റികക്കടിച്ച്‌ കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു

Sathyam Online 5 years ago

ഇടുക്കി: മാങ്കുളത്ത് ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് തൂങ്ങിമരിച്ചു. മാങ്കുളം ആനക്കുളം നെടുമ്ബാല പുഴയില്‍ ജോസഫ് മാത്യു(62), ഭാര്യ സെലിന്‍(59) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയോടെയാണ് സംഭവം നടന്നതെങ്കിലും ചൊവ്വാഴ്ച ഉച്ചയോടെയാണ് പൊലീസ് അറിഞ്ഞത്.

തലച്ചുമടായി പഴം, പച്ചക്കറി, പലചരക്ക് സാധനങ്ങള്‍ കുടികളിലെത്തിച്ച്‌ കച്ചവടം നടത്തുന്ന ആളാണ് ജോസഫ് മാത്യു. കൊവിഡ് പിടിമുറുക്കിയതോടെ സാമ്ബത്തിക സ്ഥിതി മോശമായി. ഇതോടെ ഇയാള്‍ കടുത്ത മാനസിക അസ്വസ്തയിലായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു. ഇതാണ് ഭാര്യയെ കൊന്നശേഷം ജീവനൊടുക്കാന്‍ കാരണമെന്നാണ് സൂചന.

ഭാര്യ സെലിന്റെ തല ചുറ്റികകൊണ്ട് പൂര്‍ണ്ണമായി തകര്‍ത്ത നിലയിലായിരുന്നു.

മൃതദേഹം കട്ടിലിന്റ അടിയിലും. കൊല്ലാന്‍ ഉപയോഗിച്ച ആയുധം കാട്ടില്‍ ഉപേക്ഷിച്ച നിലയിലും സമീപത്തായി ജോസഫ് മാത്യു തുങ്ങിമരിച്ച നിലയിലുമായിരുന്നു.

ചൊവ്വാഴ്ച ഉച്ചയായിട്ടും വീട് പൂട്ടിയിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട അയല്‍വാസികള്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. മൂന്നാര്‍ ഡിഎസ്പിയുടെ നേതൃത്തില്‍ ഇന്‍ക്വസ്റ്റ് തയ്യറാക്കി മൃതദേഹം പുലര്‍ച്ചെ പോസ്റ്റുമാട്ടത്തിനായി കൊണ്ടുപോകും. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Sathyam Online