Monday, 10 Aug, 8.50 am Sathyam Online

ലേറ്റസ്റ്റ് ന്യൂസ്
'മനുഷ്യത്വത്തിന് മുന്നില്‍ തലകുനിക്കുന്നു'..ഞങ്ങള്‍ നിങ്ങളോട് ഒരു പാട് കടപ്പെട്ടിരിക്കുന്നു..കരിപ്പൂരിലെ വിമാനാപകടത്തില്‍ രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടവര്‍ക്ക് ആദരം അര്‍പ്പിച്ച്‌ എയര്‍ ഇന്ത്യ എക്സ്പ്രസ്

കരിപ്പൂര്‍: കരിപ്പൂരിലെ വിമാനാപകടത്തില്‍ രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടവര്‍ക്ക് ആദരം അര്‍പ്പിച്ച്‌ എയര്‍ ഇന്ത്യ എക്സ്പ്രസ്. 'മനുഷ്യത്വത്തിന് മുന്നില്‍ തലകുനിക്കുന്നു' എന്ന എന്ന നന്ദി വാചകത്തോടെ ട്വിറ്ററിലൂടയാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് ആദരം അര്‍പ്പിച്ചിരിക്കുന്നത്.

'അപ്രതീക്ഷിതമായ സംഭവത്തില്‍ ദയയും മനുഷ്യത്വവും ഞങ്ങള്‍ക്ക് മേല്‍ ചൊരിഞ്ഞ മലപ്പുറത്തെ ജനതയ്ക്ക് ആദരം അര്‍പ്പിക്കുന്നു. ഞങ്ങള്‍ നിങ്ങളോട് ഒരു പാട് കടപ്പെട്ടിരിക്കുന്നു. അപ്രതീക്ഷിതമായി ഉണ്ടായ സംഭവത്തില്‍ ദയയും മനുഷ്യത്വവും ഞങ്ങള്‍ക്ക് മേല്‍ നിങ്ങള്‍ ചെരിഞ്ഞു. മലപ്പുറത്തെ ജനതയ്ക്ക് ഞങ്ങളുടെ ആദരം അര്‍പ്പിക്കുന്നു. ഞങ്ങള്‍ നിങ്ങളോട് ഒരു പാട് കടപ്പെട്ടിരിക്കുന്നു'- എയര്‍ ഇന്ത്യ കുറിച്ചു.

മാത്രമല്ല, ധൈര്യത്തിലുപരി ഒരു ജീവന്‍ രക്ഷിക്കുവാനുള്ള മനുഷ്യത്വത്തിന്റെ സ്പര്‍ശമാണിത്. സ്വന്തം ജീവന്‍ പണയം വച്ച്‌ നിരവധി ജീവനുകള്‍ രക്ഷപ്പെടുത്തിയ മലപ്പുറത്തെ ജനങ്ങള്‍ക്ക് മുന്നില്‍ ഞങ്ങള്‍ തലകുനിക്കുന്നുവെന്നും എയര്‍ ഇന്ത്യ കുറിച്ചു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Sathyam Online
Top